മലപ്പുറം: ഐ എസ് ബന്ധം ആരോപിച്ച് പിടിയിലായി ഡൽഹി മണ്ഡോലി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 27കാരന്റെ മൃതദേഹം സ്വദേശമായ മലപ്പുറത്തെത്തിച്ചു. ഇന്നു വൈകിട്ടു ഒമ്പതു മണിയോടെ കരിപ്പൂർ വിമാനത്തവളം വഴിയാണ്ഡ ഡൽഹി മണ്ഡോലി ജയിലിൽ വിചാരണയിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാത്തൊടി മുഹമ്മദ് അമീന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചത്.

തുടർന്നു സ്വദേശമായ കടന്നമണ്ണയിലേക്ക് കൊണ്ടുപോയി. ശേഷം മൃതദേഹം നാളെ രാവിലെ 8.30ന് മലപ്പുറം മങ്കട കടന്നമണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. യുവാവിന്റെ മരണകാരണം തലയിലുണ്ടായ രക്തസ്രാവം മൂലമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മലപ്പുറം ജില്ലയിൽനിന്ന് 20ഓളംപേർ ഐ.എസിലെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച് സൂക്ഷിക്കുന്നത് ഒമ്പതുപേരുടെ ലിസ്റ്റാണ്.

ഡൽഹി പൊലീസ് അറിയിച്ചത് പ്രകാരം കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയാണ് ബന്ധുക്കളെ മങ്കട പൊലീസ് മരണവിവരം അറിയിച്ചത്. ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന അമീനിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമീനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയ്ക്കകത്ത് രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് അമീൻ ജയിലിലേക്ക് മടങ്ങുകയായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അമീൻ വീട്ടുകാരെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണ വിവരമറിഞ്ഞ ബന്ധുക്കൾ ഇന്നലെ വിമാന മാർഗം ഡൽഹിയിലേക്കു പോയി. ബെംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്ന അമീനെ 2021ൽ ആണ് തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്.

ഐ എസുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ വർഷം മാർച്ചിലാണ് മുഹമ്മദ് അമീനെ എൻ ഐ എ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ വിദ്യാർത്ഥി ആയിരുന്ന അമീനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇയാൾ കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് കുറ്റപത്രത്തിലെ ആരോപണം. ഐ എസുമായി ആശയപ്രചാരണം ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തി, ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തി. എന്നും കുറ്റപത്രത്തിൽ പറയുന്നു.

കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇയാൾ 2020 കാലഘട്ടത്തിൽ ഏർപ്പെട്ടതായും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾക്ക് ജയിലിൽ തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തുടർന്ന് ആശുപത്രയിൽ അമീനെ ആശുപത്രിയൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സ നിർദ്ദേശിച്ചിരുന്നതായും എന്നാൽ അമീൻ ഇതിനിടയിൽ മരിക്കുകയുമായിരുന്നു എന്നാണ് ബന്ധുകൾക്ക് ലഭിച്ച വിവരം. അമീനിറെ ബന്ധുക്കളോട് ഡൽഹിയിൽ എത്താൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.