- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീഷണി മൂലം ബന്ധുക്കളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു; ക്യാംപ് ജന്മനാടായ വളപട്ടണത്ത്; ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവാവിനെ കുറിച്ച് നാട്ടുകാർക്ക് വലിയ അറിവില്ല; കണ്ണൂരിലെ തൊപ്പിക്കാരൻ യൂ ടൂബർ എറണാകുളത്ത് പിടിയിലായപ്പോൾ നാട്ടുകാരിൽ അമ്പരപ്പ്
പയ്യന്നൂർ: മലപ്പുറം വളാഞ്ചേരിയിൽ ഒരു കട ഉദ്ഘാടനത്തിനിടെ അശ്ളീല പ്രയോഗം നടത്തിയെന്ന പരാതിയിൽ പൊലിസ് എർണാകുളത്തെ താമസസ്ഥലത്തു നിന്നും അറസ്റ്റു ചെയ്ത തൊപ്പി യു ടൂബർ കല്യാശേരി മാങ്ങാട് പള്ളി മുഹമ്മദ് നിഹാദിന് നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ലെന്ന്നാട്ടുകാർ. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലിസും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചപ്പോഴാണ് നാടുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് നിഹാദെന്ന് വ്യക്തമായത്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അടിമുടി ദുരൂഹതയിലാണ് നിഹാദിനെ കുറിച്ചുള്ള ചോദ്യം ചെന്നു നിൽക്കുന്നത്.
പത്തുവർഷം മുൻപാണ് നിഹാദിന്റെ കുടുംബം വളപട്ടണത്തു നിന്നും മാങ്ങാട് പുതിയ വീടുനിർമ്മിച്ചു താമസമാരംഭിച്ചത്. എന്നാൽ നാട്ടിൽ സജീവമായി ഇടപെടാത്ത നിഹാദ് ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. പുറത്തേക്ക് ഇറങ്ങുകയോ പൊതുസ്ഥലങ്ങളിൽ ഇടപെടുകയോ ചെയ്യാത്തതിനാൽ മറ്റെല്ലാ യുവാക്കളെയും പോലെ ഇയാൾ നാട്ടുകാരിൽ ആർക്കും അറിയില്ല. നിഹാദിന്റെ നാട്ടിൽ ഇയാളെ കുറിച്ചു അന്വേഷിച്ചപ്പോൾ കണ്ടുപരിചയമുണ്ടെന്നായിരുന്നുനാട്ടുകാരുടെയും അയൽവാസികളുടെയും മറുപടി. അവിടുത്തെ പഞ്ചായത്ത് അംഗത്തിനു പോലും കക്ഷിയെ വ്യക്തമായി അറിയില്ല.
സിപിഎം പാർട്ടിഗ്രാമങ്ങളിലൊന്നാണ് മാങ്ങാട്, തൊട്ടടുത്ത പ്രദേശമായ കല്യാശേരിയും. എന്നാൽ അവിടുത്ത പ്രാദേശിക പാർട്ടിപ്രവർത്തകർക്കും നിഹാദിനെ കുറിച്ചുഅറിവൊന്നുമില്ല. നിഹാദിന്റെ മാങ്ങാടുള്ള വീട്ടിൽ ഉമ്മയടക്കമുള്ളവർ താമസിക്കുന്നുണ്ട്. എന്നാൽ ഏറെക്കാലമായി ഇയാൾ ഇവിടേക്ക് വരാറില്ലെന്നാണ് ബന്ധുക്കളുമായി അടുപ്പമുള്ളവർ പറയുന്നത്. മാങ്ങാടു തന്നെയുള്ള പള്ളിയിൽ വർഷങ്ങൾക്ക് മുൻപ് നിഹാദ് വരാറുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിലാണ് ഇയാൾ താമസിച്ചുവരുന്നത്. യൂട്യൂബറായതിനു ശേഷം ഇയാളുടെ വീഡിയോകണ്ടു പ്രകോപിതരായ പലരും ഭീഷണിയുമായി നിഹാദിന്റെ മാങ്ങാടുള്ള വീട്ടിലെത്തിയിരുന്നുവെങ്കിലും ഇയാൾ അവിടെയില്ലെന്നാണ് ബന്ധുക്കൾ നൽകിയ മറുപടി.
വളപട്ടണത്ത് ഒരു വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇയാൾ വീഡിയോ ചിത്രീകരിക്കുകയും എഡിറ്റു ചെയ്യുകയുമെന്നാണ് വിവരം. ഇതിന് ചില സുഹൃത്തുക്കളുടെ സഹായവും ലഭിക്കുന്നുണ്ട് എന്നാൽ യൂ ട്യൂബ് കണ്ടന്റുകളിൽ മറ്റുള്ളവരുടെ നിർദ്ദേശവും ഇടപെടലുമുണ്ടോയെന്ന കാര്യം വ്യക്തമല്ല. വളപട്ടണം കേന്ദ്രീകരിച്ചായിരുന്നു നിഹാദിന്റെ സോഷ്യൽമീഡിയപ്രവർത്തനങ്ങളൊക്കെ. ചില വീഡിയോകൾ എഡിറ്റു ചെയ്യുന്നതിനായി ഇയാൾ കോഴിക്കോടും എർണാകുളത്തും പോവാറുണ്ടെന്നാണ് വിവരം.
വളാഞ്ചേരി പൊലിസ് അറസ്റ്റു ചെയ്ത നിഹാദിനെ കണ്ണൂർ പൊലിസും ചോദ്യം ചെയ്യുമെന്നാണ്സൂചന. കണ്ണൂർ സിറ്റിപൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് നിഹാദിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ ഇയാൾ അധികവും വളപട്ടണത്തെ വാടകക്വാർട്ടേഴ്സിലുണ്ടാകാറില്ലെന്നാണ് പൊലിസിന്ലഭിച്ച വിവരം, കോഴിക്കോടും കൊച്ചിയിലുമൊക്കെ പോയി ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിവരാറുള്ളതെന്നുപൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈറലായ തൊപ്പി യൂട്ഊബർക്കെതിരെയുള്ള പരാതികൾ ഗൗരവകരമായി അന്വേഷിക്കണമെന്ന സംസഥാന ഡി.ജി.പിയുടെ ഉത്തരവ് പ്രകാരം കണ്ണൂർ സിറ്റി പൊലിസ് അന്വേഷണമാരംഭിച്ച സാഹചര്യത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ വിങാണ് കേസ് അന്വേഷണം നടത്തുന്നത്. തൊപ്പി യ്യൂട്യൂബറായ കല്യാശേരി മാങ്ങാട് പള്ളി മുഹമ്മദ് നിഹാദിനെതിരെയാണ് പരാതിലഭിച്ചത്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ളീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴിതെറ്റിക്കുന്നതായാണ് പരാതി ഉയർന്നത്. സംഭവത്തെ കുറിച്ചു പൊലിസ് രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുഹമ്മദ് നിഹാദ് ചെയ്ത വീഡിയോകൾ സൈബർ പൊലിസ് പരിശോധിച്ചുവരികയാണ്. ഇതുയൂട്യൂബിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടു സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബറാണ് തൊപ്പി. ആറുലക്ഷത്തിലധികം സബ്സ് ക്രൈബേഴ്മ് തൊപ്പി യ്യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിങ് പ്ളാറ്റ് ഫോമിലൂടെയാണ് തൊപ്പികുട്ടികൾക്കിടെയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനിടെ തൊപ്പിയുടെ വീഡിയോി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ദോഷകരമായി സ്വാധീനിക്കുന്നുണ്ടെന്നു കാണിച്ചു അദ്ധ്യാപകരും വിവിധ സംഘടനകളും രംഗത്തുവന്നിരുന്നു. പെൺകുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, അശ്ളീലം നിറഞ്ഞ വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം അടിച്ചേൽപ്പിക്കുന്നതാണ് തൊപ്പിയുടെ വീഡിയോയെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വവും കുട്ടികളെ വഴിതെറ്റിക്കുന്ന അശ്ളീലവും അസഭ്യവും സ്ത്രീവിരുദ്ധവുമായ വീഡിയോ ചെയ്യുന്നുവെന്ന് ആരോപിച്ച് തൊപ്പിനിഹാദിനെതിരെ ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വവും അതിശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. യ്യൂട്ഊബർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു പൊലിസ് അധികൃതരോട് ഡി.വൈ. എഫ്. ഐ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധതയം തെറിവിളിയും അശ്ളീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരും എന്തു സന്ദേശമാണ് പൊതുസമൂഹത്തിന് മുൻപിൽ കൊണ്ടുവരുന്നതെന്നു ആലോചിക്കണമെന്നും ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.




