- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
45കാരിയായ മകള്‍ക്ക് അയല്പക്കത്ത് 27കാരനായ കാമുകന്; അവിഹിതം കണ്ടെത്തിയ അമ്മയെ കൊന്ന് സ്വര്‍ണ്ണം കൈക്കലാക്കിയ സന്ധ്യ; ഭര്‍ത്താവിനേയും മകനേയും വിശ്വസിപ്പിച്ചത് അമ്മ തലയടിച്ചു വീണു മരിച്ചെന്ന്; രാവിലെ തലയ്ക്ക് അടിച്ചു കൊന്ന് രാത്രി പറമ്പില്‍ കൊണ്ടിട്ടു; മുണ്ടൂരില്‍ തങ്കമണിയുടെ ജീവനെടുത്തത് മകളുടെ അവിഹിതം
തൃശ്ശൂര്‍: മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യയെയും കാമുകനായ നിധിനെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്.
തലയടിച്ചുവീണ് അമ്മ മരിച്ചുവെന്നാണ് സന്ധ്യ മൊഴി നല്‍കിയത്.പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. 75 വയസാണ് കൊല്ലപ്പെട്ട തങ്കമണിക്കുണ്ടായിരുന്നത്. 45-കാരിയായ മകള്‍ സന്ധ്യയും അയല്‍വാസിയായിരുന്ന 27-കാരനായ നിധിനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പില്‍ കൊണ്ടിട്ടു. എന്നിട്ട് തലയടിച്ചു വീണു എന്നാക്കി. തങ്കമണിയുടെ സ്വര്‍ണാഭരണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവര്‍ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിധിന്‍ അവിവാഹിതനാണ്.
കൊലപാതകം നടത്തിയതിന് ശേഷം തലയടിച്ച് വീണ് മരിച്ചതാണെന്ന് ഭര്‍ത്താവിനെയും കുടുംബക്കാരെയും വിശ്വസിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണ്ണായകമായത്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 5.30 ന് അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ മുഖത്തു ചെറിയ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അത് വീഴ്ചയില്‍ സംഭവിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവത്തില്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. പേരാമംഗലം പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അയല്‍ക്കാരനുമായുള്ള തങ്കമണിയുടെ അവിഹിതം കണ്ടെത്തിയതും കൊലയ്ക്ക് പ്രേരണയായി എന്നാണ് സൂചന.




