- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രതി കാട്ടിനുള്ളിൽ ഭാര്യക്കൊപ്പം കഴിഞ്ഞത് അഞ്ച് ദിവസം
ഇടുക്കി: മൂന്നാറിൽ 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജാർഖണ്ഡ് സ്വദേശി ഒളിവിൽ കഴിഞ്ഞത് കാട്ടിൽ. അഞ്ച് ദിവസമാണ് ഇയാൽ ഭാര്യക്കൊപ്പം കാട്ടിൽ കഴിഞ്ഞത്. പുറത്തിറങ്ങിയപ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റിൽ ആയത്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് ഇയാൾ കാട്ടിൽ നിന്നും പുറത്തിറങ്ങി സംസ്ഥാനം വിടാൻ തയ്യാറെടുത്തത്.
പീഡനത്തിന് ശേഷം രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും അഞ്ചു ദിവസം ഒളിച്ച് കഴിഞ്ഞത് വന്യമൃഗങ്ങൾ ധാരാളം ഉള്ള കൊടുംകാട്ടിലായിരുന്നു. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. ഡിസംബർ 31നാണ് സംഭവം നടക്കുന്നത്. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടിൽ ഒറ്റയ്ക്കിരുന്ന കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതി നൽകിയെന്ന് മനസിലായതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവിൽ പോയി. തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബസ് മാർഗം തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ തിരിച്ചറിയുന്നത്.
തമിഴ്‌നാട്ടിലേയ്ക്കുള്ള ബസിൽ നിന്നാണ് ഭാര്യയെ പൊലീസ് പിടികൂടുന്നത്. ഈ സമയത്ത് പ്രതി ബസിൽ നിന്ന് ഓടി വീണ്ടും കാട്ടിലെത്തി. തുടർന്ന് നാട്ടുകാരും എക്സൈസ് സംഘവും തമിഴ്‌നാട് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിക്കപ്പെടുന്നത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.