- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ മുൻവിരോധം മനസിൽ നുരഞ്ഞു പൊന്തി; യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച സുഹൃത്തിനും മാരകപരുക്ക്; പ്രതിയെ അറസ്റ്റ് ചെയ്തുകൊടുമൺ പൊലീസ്
പത്തനംതിട്ട: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മുൻവിരോധം മനസിൽ നുരഞ്ഞു പൊന്തി. യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു.
പന്തളം തെക്കേക്കര തട്ടയിൽ പറപ്പെട്ടി കുറ്റിയിൽ അനു (32)വാണ് അറസ്റ്റിലായത്. മങ്കുഴി ശ്രീവിഹാർ വീട്ടിൽ ശ്രീകാന്ത്(40), സുഹൃത്ത് ജയ്സൺ എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഉച്ചക്ക് 12.30 ന് പറപ്പെട്ടിയിലെ അനുവിന്റെ വീടിന്റെ അടുക്കള ഭാഗത്തു വച്ചാണ് ആക്രമണം. ശ്രീകാന്തിന് തലക്കും ജയ്സന് വലതു കൈവിരലിനും വാരിയെല്ലിനുമാണ് വെട്ടേറ്റത്. അനുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് ജയ്സന് വെട്ടു കൊണ്ടത്.
വെള്ളിയാഴ്ച രാത്രി 11 ന് കടമ്പനാട് ആനമുക്കിൽ നിന്നുമാണ് അനുവിനെ കസ്റ്റഡിയിലെടുത്തത്. അനു കൊടുമൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് ദേഹോപദ്രവ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളും, 107 സി ആർ പി സി പ്രകാരമുള്ള നിയമനടപടികൾക്ക് വിധേയനായിട്ടുള്ളയാളുമാണ്.
അടൂർ ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.സി.പി.ഓ ശിവപ്രസാദ്, സി.പി.ഓമാരായ സച്ചിൻ, അജിത് കുമാർ, സുനിൽ കുമാർ, രതീഷ് എന്നിവരാണ് ഉള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്