- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ ബന്ധം വഷളായതോടെ ഭർത്താവിന്റെ കസിനുമായി അടുത്തു; 24കാരനൊപ്പം ചേർന്ന് ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിച്ചു; ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ നൽകി യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കസിനുമായുള്ള അടുപ്പം പുറത്ത് വന്നത് ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ
ദില്ലി: ദില്ലിയിയെ 36കാരന്റെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. കരൺദേവ് എന്നയാളാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണത്തിൽ ഭാര്യയും ഭര്‍ത്താവിന്‍റെ ബന്ധുവും അറസ്റ്റിൽ. ദില്ലിയിലാണ് സംഭവം. സംഭവത്തിൽ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്‍റെ ബന്ധു രാഹുൽ (24) എന്നിവർ അറസ്റ്റിലായി. വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞാണ് കിരണിനെ ഭാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്.
ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം. അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞ് കരൺ ദേവിനെ ഭാര്യ സുസ്മിതയാണ് മാതാ രൂപ്രാണി മാഗോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, ആശുപത്രിയിലെത്തിയപ്പോഴേക്കും കരണിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. അപകടമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചു. എന്നാൽ കരണിന്റെ പ്രായവും മരണത്തിന്റെ സാഹചര്യവും ചൂണ്ടിക്കാട്ടി ദില്ലി പോലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ് മോർട്ടത്തെ ഭാര്യയും കസിൻ രാഹുലും എതിർത്തതോടെയാണ് പോലീസിന് സംശയമായി. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചു.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം, ഇരയുടെ ഇളയ സഹോദരൻ കുനാൽ പോലീസിന് മുന്നിൽ പരാതിയുമായെത്തി. കരണിനെ ഭാര്യയും ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നായിരുന്നു കുനാലിന്റെ പരാതി. സുസ്മിതയും രാഹുലും തമ്മിൽ നടന്ന ഇൻസ്റ്റാഗ്രാം ചാറ്റും സഹോദരൻ തെളിവായി പോലീസിന് നൽകി. ഇരുവരും കൊലപാതക പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്ന ചാറ്റുകളാണ് നൽകിയത്. സുസ്മിതയും രാഹുലും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് ഈ ചാറ്റുകളിൽ നിന്നും പോലീസിന് വ്യക്തമായി.
ഇതിനാൽ ഇരുവരും ചേർന്ന് കരണിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. അത്താഴത്തിനിടെ കരണിന് 15 ഉറക്കഗുളികകൾ നൽകി. ശേഷം കരൺ അബോധാവസ്ഥയിലാകുന്നതുവരെ അവർ കാത്തിരുന്നു. അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരും വൈദ്യുതാഘാതം ഏൽപ്പിച്ചു. പ്രതിയായ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, കാമുകനായ സഹോദരീ ഭർത്താവിനൊര്രം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയതായി സുസ്മിത സമ്മതിച്ചു. ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയം ദമ്പതികൾ ഗൂഗിളിൽ തിരഞ്ഞതായും സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഭർത്താവ് തന്നെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പലപ്പോഴും പണം ചോദിക്കാറുണ്ടായിരുന്നുവെന്നും സുസ്മിത പോലീസിനോട് പറഞ്ഞു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ദ്വാരക ഡിസിപി അങ്കിത് സിംഗ് പറഞ്ഞു.ഏഴ് വര്‍ഷം മുമ്പാണ് ഇരുവരം വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ബന്ധത്തില്‍ ആറ് വയസ്സുള്ള കുട്ടിയുണ്ട്. സമീപകാലത്ത് ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് ഒരേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന രാഹുലുമായി സുസ്മിത അടുപ്പത്തിലായത്. വിവാഹ മോചനത്തിനായി സുസ്മിത ശ്രമിച്ചിരുന്നതായാലും പോലീസ് പറയുന്നു.