- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; 26കാരനെ മദ്യം നൽകി ബോധം കെടുത്തി; ഇരുമ്പ് വടി കൊണ്ട് തലയിലും മുഖത്തും അടിച്ചു; മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കി; സഹായിയുമായി ചേർന്ന് തെളിവുകൾ നശിപ്പിച്ചു; റിക്കവറി ഏജന്റിനെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ
ലഖ്‌നൗ: 26 വയസുകാരനായ റിക്കവറി ഏജന്റിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ തൊഴിലുടമയും സഹായിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത്രയിൽ സ്വസ്തിക് ഫിനാൻസ് ഓഫീസിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് കുനാൽ ശുക്ല എന്നയാളെ ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതിയായ തൊഴിലുടമ വിവേക് സിംഗ് (34) ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുനാൽ ശുക്ലയുടെ തല ഇരുമ്പ് വടി ഉപയോഗിച്ച് പലതവണ അടിച്ചു തകർക്കുകയും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കുകയുമായിരുന്നു. സഹോദരന്റെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റ് തെളിവുകളും കണ്ടെടുത്തു. വസീം അലി ഖാൻ (35) എന്നയാളാണ് കേസിലെ മറ്റൊരാൾ. ഇവർ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട് നിർമ്മിച്ച് നൽകാമെന്നും സാമ്പത്തിക സഹായം നൽകാമെന്നും വാഗ്ദാനം ചെയ്താണ് സിംഗ് വസീമിനെ ഒപ്പം നിർത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി.
കുനാലിന്റെയും ഭാര്യയുടെയും പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണ സംഘം അറിയിച്ചു. സെപ്റ്റംബർ 8ന് രാത്രി ഓഫീസിൽ വെച്ച് വിവേക് സിംഗ് കുനാലിന് മദ്യം നൽകി ബോധം കെടുത്തിയ ശേഷം സഹായിയായ വസീമിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനുള്ള ആയുധം മതിലിന് പിന്നിൽ ഉപേക്ഷിച്ചു. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനായി കുനാലിന്റെ മൊബൈൽ അഴുക്കുചാലിൽ ഉപേക്ഷിച്ചു. പിന്നീട് രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സൗത്ത് എഡിസിപി വസന്ത് റല്ലപ്പള്ളി പറഞ്ഞു. നേരത്തെ മറ്റൊരു കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് വിവേക് സിംഗ്. ഈ സാമ്പത്തിക സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട കുനാൽ ശുക്ല.