കണ്ണൂർ: പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി യെ (88) മർദ്ദിച്ചു കൊന്ന കേസിൽ പേര മകന്‍ റിജുവിനെ പൊലിസ് അറസ്റ്റു ചെയ്തു. ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു കിടപ്പു രോഗിണിയായ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും, കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനി അമ്മ (88) പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ അബോധവസ്ഥയില്‍ വെൻ്റിലേറ്ററിൽ ചികില്‍സയിലായിരിക്കെ ബുധനാഴ്ച്ചരാത്രി ഒൻപതു മണിയോടെയാണ് മരിച്ചത്. മരണ വിവരം അറിഞ്ഞ ഉടനെ പയ്യന്നുർ പോലീസ് റിജുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് ഇയാളുടെഅറസ്റ്റ് രേഖപ്പെടുത്തിയത്. കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മകനാണ് റിജു.

ഈ മാസം 11 ന് ഉച്ചയ്ക്കാണ് കാർത്ത്യായനി അമ്മയ്ക്ക് മർദ്ദനമേറ്റത്. മകൾ ലീലയുടെ മകൻ റിജുവാണ് ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുളിമുറിയിൽ നിന്നും അബദ്ധത്തിൽ തെന്നിവീണ് ആണ് പരിക്കേറ്റതെന്ന് പറഞ്ഞാണ് വീട്ടുകാർ കാർത്ത്യായനി അമ്മയെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ വയോധികയുടെ ശരീരമാസകലമുണ്ടായിരുന്ന പരിക്കുകൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മർദ്ദന വിവരം പുറത്ത് വരുന്നത്. പയ്യന്നൂരിലെ ആശുപത്രിയിലാണ് കാർത്ത്യായനി അമ്മയെ ആദ്യം പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആദ്യം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്കും മാറ്റി. പരിശോധനയിൽ ഇവരുടെ ദേഹത്ത് മർദ്ദനത്തിൻ്റെയും ചവിട്ടേറ്റതിൻ്റെയും തല ചുമരിലിടിച്ചതിൻ്റെയും ക്ഷതങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ഡോക്ടർമാർ മെഡിക്കൽ കോളേജ് പോലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പയ്യന്നൂർ പോലിസെത്തി കാർത്യായനിയെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.

കുടുംബസ്വത്ത് വീതം വെച്ചച്ചോൾ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത് മകൾ ലീലയായിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നൽകി. പിന്നീട് അവർ ആ വീട് വാടകക്ക് നൽകി. ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കാർത്ത്യായനി അമ്മയെ കൊണ്ട് വന്നു. ഇവരെ പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു. റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തി. കാർത്യായനിയെ വീട്ടിൽ ഒന്നിച്ച് താമസിപ്പിക്കുന്നതിൽ റിജുവിന് അതൃപ്‌തിയുണ്ടായിരുന്നു. ഈ വിരോധത്തിൻ്റെ പേരിൽ റിജു വയോധികയെ അക്രമിച്ചുവെന്നാണ് കേസ്. പൂക്കുടി ചിണ്ടനാണ് കാർത്ത്യായനിയുടെ ഭർത്താവ്.

നേരത്തെ വധശ്രമമാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. അതു കൊലക്കേസാക്കി മാറ്റുമെന്നാണ് പോലിസ് നൽകുന്ന വിവരം. കാര്‍ത്യായനിയുടെ കൈ പിടിച്ച്‌ തിരിച്ചതിനെ തുടര്‍ന്ന് കയ്യിലെ തൊലി ഉരിഞ്ഞുപോയിരുന്നു. ഇതിന് ശേഷം ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുളിമുറിയില്‍ വീണുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാരാണ് മര്‍ദനമേറ്റതിന്‍റെ പാടുകള്‍ കാണുകയും പരിയാരത്തെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തത്. പയ്യന്നൂർ പോലീസിൽ വിളിച്ചറിയിക്കുന്നതും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ്. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

മക്കൾ: ലീല, പരേതനായ ഗംഗാധരൻ, മരുമക്കൾ: ചന്ദ്രൻ, യമുന. സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്) വേലായുധൻ (റിട്ട. സി.ഐ.എസ്.എഫ്) പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ്) രാഘവൻ (റിട്ട. സി.ഐ.എസ്.എഫ്) പ്രതി റിജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.