- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വസ്തുവിന്റെ ആധാരം നൽകാനെന്ന വ്യാജേന വീട്ടിലെത്തി അരുംകൊല; നിലവിളി കേട്ട് സമീപവാസികള്‍ എത്തുമ്പോൾ 18കാരി രക്തത്തിൽ കുളിച്ച നിലയിൽ; മഞ്ചേശ്വരത്തെ പിതാവിന്റെ ക്രൂരത സ്ഥലത്തിന്റെ പേരിലുള്ള തർക്കത്തിനിടെ; ജുമൈലയ്ക്ക് വെട്ടേറ്റത് കഴുത്തിൽ; പിടിയിലായ ഉമര്‍ ഫറൂഖ് ലഹരിക്കടിമ

കാസര്‍കോട്: കാസര്‍കോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ പുറത്ത് വരുന്നത് ഞട്ടിക്കുന്ന വിവരങ്ങൾ. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈലയെയാണ് പിതാവ് ഉമർ ഫാറൂഖ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഉമർ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
ജുമൈലയുടെ മാതാവിന്റെ പേരിലുള്ള വസ്തുവിന്റെ രേഖകൾ തിരികെ നൽകാമെന്ന് പറഞ്ഞാണ് ഉമർ ഫാറൂഖ് വൈകിട്ടോടെ വീട്ടിലെത്തിയത്. തുടർന്നുണ്ടായ രൂക്ഷമായ തർക്കത്തിനിടെ ഇയാൾ കത്തിയെടുത്ത് മകളുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ജുമൈലയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് അവരെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ ഉമർ ഫാറൂഖ് കടുത്ത ലഹരിക്കടിമയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ലഹരി ഉപയോഗിച്ചെത്തി ഇയാൾ വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കാറുള്ളതിനെ തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരിക്കുകയായിരുന്നു. വിദേശത്തായിരുന്ന ഇയാൾ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നു എന്നും വിവരമുണ്ട്. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു.
അടുത്തിടെ ഭാര്യയും ഇയാളും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയും ലഹരി ഉപയോഗിച്ച് എത്തി ഇയാള്‍ ബഹളമുണ്ടാക്കിയതുമായാണ് അയല്‍വാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കിയെന്നും അയല്‍വാസികള്‍ പറഞ്ഞു. അടുത്തിടെയായിരുന്നു ജുമൈലയ്ക്ക് പതിനെട്ട് വയസ് തികഞ്ഞത്. സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്ന ഉമർ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ജുമൈലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


