- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയുമായി ദിവസവും വഴക്ക്; സഹികെട്ടതോടെ ഭർത്താവിന്റെ ക്രൂരത; പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ കേസ് കൊലപാതകമെന്ന് തെളിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം; അന്വേഷണത്തിൽ നിർണായകമായത് ദൃക്സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ
ബദ്ലാപ്പൂർ: മഹാരാഷ്ട്രയിലെ ബദ്ലാപ്പൂരിൽ പാമ്പു കടിയേറ്റ് മരിച്ചുവെന്ന് കരുതിയ യുവതിയുടെ മരണം മൂന്ന് വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരെ ബദ്ലാപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. 2022 ജൂലൈ 10-നാണ് ബദ്ലാപ്പൂർ ഈസ്റ്റിലെ ഉജ്വൽദീപ് സൊസൈറ്റിയിലെ താമസക്കാരിയായ നീരജ രൂപേഷ് അംബേക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് ഇത് അസ്വാഭാവിക മരണമായിട്ടാണ് പോലീസ് രേഖപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ ദൃക്‌സാക്ഷികളെന്ന് പറയപ്പെടുന്ന ചിലരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭാര്യയുമായുള്ള തുടർച്ചയായ ഗാർഹിക കലഹങ്ങൾ കാരണം ഭർത്താവ് രൂപേഷിന് (40) കടുത്ത അതൃപ്തിയുണ്ടായിരുന്നു. വിവാഹശേഷം മാസങ്ങളോളം നീരജ തന്നെ മാനസികമായി ഉപദ്രവിക്കുന്നു എന്ന് രൂപേഷ് പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചു.
ഭാര്യയെ കൊല്ലാനായി രൂപേഷ് സുഹൃത്തുക്കളായ ഋഷികേശ് രമേഷ് ചാൽക്കെ, കുനാൽ വിശ്വനാഥ് ചൗധരി (25) എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തി. ഇവർ വിഷപ്പാമ്പിനെ നൽകാൻ കഴിയുന്ന ചേതൻ വിജയ് ദുധൻ (36) എന്ന പാമ്പ് രക്ഷാപ്രവർത്തന സന്നദ്ധപ്രവർത്തകന്റെ സഹായം തേടി. തുടർന്ന്, പാമ്പിനെ ഉപയോഗിച്ച് നീരജയെ കടിപ്പിക്കുകയായിരുന്നു.സംഭവത്തിൽ രൂപേഷിനും കൂട്ടാളികൾക്കുമെതിരെ കൊലപാതകക്കുറ്റത്തിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതായി സീനിയർ ഇൻസ്പെക്ടർ നിതിൻ പാട്ടീൽ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.




