- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജന്മദിന പാർട്ടിക്കെന്ന് പറഞ്ഞ് പോയി; രാത്രി കോളേജ് ഗ്രൂപ്പിലെത്തിയത് 24കാരിയും യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ; പിന്നാലെ അടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ നഗ്ന മൃതദേഹം; എംബിഎ വിദ്യാർത്ഥിനിയുടെ കൊലയാളിക്കായി വലവിരിച്ച് പോലീസ്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 കാരിയായ എംബിഎ വിദ്യാർത്ഥിനിയെ സഹപാഠിയുടെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇൻഡോറിലെ അങ്കിൾ ഗലിയിലുള്ള വാടക വീട്ടിൽ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. സഹപാഠിയായ പിയൂഷ് ധനോട്ടിയയുടെ വീട്ടിൽ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പിയൂഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
നടുക്കുന്ന ക്രൂരതകൾ:
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പിയൂഷിനൊപ്പം ജന്മദിന പാർട്ടിക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. അന്ന് രാത്രി വിദ്യാർത്ഥിനിയുടെ ഫോണിൽ നിന്ന് കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പെൺകുട്ടിയും ഒരു യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിൽ യുവാവിന്റെ മുഖം മറച്ച നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കോളേജ് അധികൃതർ വിവരം പിതാവിനെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പോലീസിനെതിരെ ആരോപണം:
ബുധനാഴ്ച തന്നെ പരാതി നൽകിയിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. പിയൂഷിന്റെ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടതിനാൽ പോലീസ് മടങ്ങിപ്പോകുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലിലെ സോക്സ് കണ്ടാണ് പിതാവ് മകളെ തിരിച്ചറിഞ്ഞത്.
തന്റെ മകളെ ധനോട്ടിയ മാനസികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ഒടുവിൽ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മകളുടെ ഫോൺ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ അപ്‌ലോഡ് ചെയ്തതും അത് അവളുടെ പരിചയക്കാർക്കിടയിൽ പ്രചരിപ്പിച്ചതും ഈ കാമുകനാണെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുൻപ് തന്റെ മകൾ ചില ആശങ്കകൾ അനിയത്തിയുമായി പങ്കുവെച്ചിരുന്നതായും പിതാവ് കൂട്ടിച്ചേർത്തു.
കൊലപാതകം പ്രണയപ്പകയോ?
യുവതിയുടെ കഴുത്തിൽ കയർ മുറുക്കിയ പാടുകളുണ്ട്. കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനും പെൺകുട്ടിയെ അപമാനിക്കാനുമായി പിയൂഷ് തന്നെയാകാം വീഡിയോ ഗ്രൂപ്പിലിട്ടതെന്നാണ് പോലീസ് നിഗമനം. മരിക്കുന്നതിന് മുൻപ് പെൺകുട്ടി സഹോദരിയെ വിളിച്ച് ചില ആശങ്കകൾ പങ്കുവെച്ചിരുന്നതായി പിതാവ് പറഞ്ഞു. പ്രതി പിയൂഷ് ധനോട്ടിയയ്ക്കായി തിരച്ചിൽ തുടരുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണ ലാൽചന്ദാനി അറിയിച്ചു.


