ലക്നൗ: സ്വന്തം മകളുടെ വിവാഹ കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ നടന്നത് കൊടുംക്രൂരത. അരുംകൊലയിൽ ഒരു ഗ്രാമം മുഴുവനും ഞെട്ടിയിരിക്കുകയാണ്‌. ലക്നൗവിലെ ഗാസിയാബാദിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. മകളുടെ വിവാഹ ആലോചന നടന്നപ്പോൾ ഒരു ചെക്കന്റെ സ്വഭാവം അമ്മയ്ക്ക് ഇഷ്ടപ്പെട്ടു.

തുടർന്ന് മകളെ ആ യുവാവുമായി കല്യാണം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് യുവാവ് അന്യജാതിക്കാരനെന്ന് അറിഞ്ഞപ്പോൾ ആണ് ഭർത്താവ് എതിർപ്പുമായി എത്തിയത്. സംഭവത്തിൽ പോലീസ് പറയുന്നത്.

ഗാസിയാബാദില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് വയലില്‍ ഉപേക്ഷിച്ചയാളാണ് പിടിയിലായത്. വെള്ളിയാഴ്ച പത്തുമണിയോടെയാണ് യുവതിയുടെ മൃതശരീരം പ്രദേശത്തെ വയലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. രേണു ശര്‍മ്മ (48) യെയാണ് ഭര്‍ത്താവ് അനില്‍ ശര്‍മ്മ (50) കഴുത്ത് ഞെരിച്ച് കൊന്നത്. മകളുടെ വിവാഹക്കാര്യത്തെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മകളെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി വിവാഹം കഴിപ്പിക്കാന്‍ രേണു തീരുമാനിച്ചിരുന്നു. എന്നാല്‍ അനിലിന് ഇത് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ വാക്കുതര്‍ക്കമുണ്ടായി.

മകളുടെ കല്യാണം എതിര്‍ത്തതിനെ പറ്റി രേണു പറഞ്ഞപ്പോള്‍ അനില്‍ പ്രകോപിതനായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതശരീരം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.