- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭക്ഷണം നൽകാൻ വൈകിയ അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; അഞ്ച് വർഷമായി മാനസിക ചികിത്സയിലായിരുന്ന മകൻ പിടിയിൽ; നാടിനെ നടുക്കിയ കൊലപാതകം വീട്ടിലെത്തി അഞ്ചാം ദിവസം

ജേവാർ: ഉത്തർപ്രദേശിൽ ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായി അമ്മയെ ലോഹ പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ജേവാറിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. കൃഷ്ണൻ എന്ന യുവാവാണ് തന്റെ അമ്മയായ രുക്മിണി ദേവിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണ്.
ബുധനാഴ്ച കൃഷ്ണൻ അമ്മയോട് ഭക്ഷണം ചോദിച്ചിരുന്നു. രുക്മിണി ദേവി ഭക്ഷണം പാകം ചെയ്യുകയായിരുന്നുവെങ്കിലും അത് തയ്യാറാകാൻ അല്പം വൈകി. ഇതിൽ പ്രകോപിതനായ കൃഷ്ണൻ വീട്ടിലുണ്ടായിരുന്ന വലിയൊരു ലോഹ പാത്രം എടുത്ത് അമ്മയുടെ തലയിൽ ശക്തിയായി അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രുക്മിണി ദേവി നിലത്തു വീണെങ്കിലും കൃഷ്ണൻ വീണ്ടും അവരെ ആക്രമിച്ചു.
ബഹളം കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടന്ന രുക്മിണി ദേവിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അവർ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ അഞ്ച് വർഷമായി ആഗ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു കൃഷ്ണൻ എന്ന് ജേവാർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.
അസുഖം കുറയുമ്പോൾ വീട്ടിൽ കൊണ്ടുവരികയും നില വഷളാകുമ്പോൾ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു പതിവ്. സംഭവത്തിന് അഞ്ച് ദിവസം മുൻപാണ് ഇയാളെ വീട്ടിൽ എത്തിച്ചത്. ഇതിനിടെ വീട്ടിൽ നിന്ന് ഓടിപ്പോയ ഇയാളെ ബന്ധുക്കൾ ഏറെ പണിപ്പെട്ടാണ് തിരികെ കൊണ്ടുവന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.


