- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോക്കിംഗിൽ കൊല്ലപ്പെട്ട പത്തു വയസുകാരിയായ സാറാ ഷെരീഫ് ഈ കുഞ്ഞാണ്; പിതാവടക്കം കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പാക്കിസ്ഥാനിലേയ്ക്ക് മുങ്ങിയതായി പൊലീസ്; ലോകവ്യാപകമായ തിരച്ചിൽ തുടരുന്നു
ലണ്ടൻ:ബ്രിട്ടനിലെ വോക്കിംഗിൽ, വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്ത് വയസ്സുകാരിയുടെ പേരും ചിത്രവും പൊലീസ് പുറത്തുവിട്ടു. കൊലപാതകികൾ എന്ന് സംശയിക്കുന്ന മൂന്ന് പേർക്കായി ആഗോളാടിസ്ഥാനത്തിൽ തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുമുണ്ട്. വോക്കിംഗിന് സമീപമുള്ള ഹോഴ്സെൽ ഗ്രാമത്തിലെ വീടിനുള്ളിലായിരുന്നു സാറാ ഷരീഫ് എന്ന് പത്ത് വയസ്സുകാരിയെ കഴിഞ്ഞ വ്യാഴാഴ്‌ച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനടി പൊലീസ് കേസ് റെജിസ്റ്റർ അന്വേഷണം ആരംഭിച്ചെങ്കിലും ഇതിൽ സംശയിക്കപ്പെടുന്ന മൂന്ന് പേർ രാജ്യം വിട്ടു കഴിഞ്ഞിരുന്നു. ജനങ്ങളെയാകെ കൺനീരിലാഴ്‌ത്തിയതായിരുന്നു ഈ സംഭവം. ഇപ്പോഴും ഈ കുരുന്നിന്റെ വീടിന് മുൻപിൽ സ്മരണാഞ്ജലികൾ അർപ്പിക്കാൻ ജനങ്ങൾ എത്തുന്നുണ്ട്. കുട്ടിക്ക് അറിയാവുന്ന മൂന്നു പേർ തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, കൊന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഇന്ന് നടക്കാനിരിക്കുന്ന പോസ്റ്റ്മോർട്ടത്തിന്റെ ഫലം ലഭിച്ചതിനു ശേഷം മാത്രമെ അക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളു.
അന്വേഷണം തുടരുകയാണ്. മൃതദേഹം കണ്ടെത്തിയ വീടിനുള്ളിൽ ഇപ്പോൾ കനത്ത പൊലീസ് സന്നാഹമുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ആറ് കുഞ്ഞു കുട്ടികളുമായി പാക്കിസ്ഥാനി കുടുംബം ആ വീട്ടിൽ താമസിക്കാൻ എത്തിയത് എന്ന് അയൽക്കാർ പറയുന്നു. ഈ സംഭവത്തിൽ അയൽക്കാർ എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ്. സറേ പൊലീസിന്റെയും സസ്സക്സ് പൊലീസിന്റെയും സംഘം യോജിച്ചു കൊണ്ടാണ് അന്വേഷണം നടത്തുന്നത്.
ടാക്സി ഡ്രൈവർ ആയ പാക്കിസ്ഥാൻ വംശജൻ മാലിക് ഉർഫാൻ ഷരീഫ് ആണ് കുട്ടിയുടെ പിതാവ് എന്ന് ശനിയാഴ്‌ച്ച പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഷരീഫിന്റെ സുഹൃത്തുക്കളും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ്. കുട്ടികളെ നന്നായി സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ഷരീഫ് എന്ന് അവർ പറയുന്നു. ഇങ്ങനെയൊരു സംഭവം ഉണ്ടായത് അവർക്ക് വിശ്വസിക്കാനായിട്ടില്ല.
സാറ മരണമടഞ്ഞ അന്ന് രാത്രിയിൽ, അവരുടെ വീടിന്റെ ഡ്രൈവ് വേയിൽ ഉണ്ടായിരുന്ന രണ്ട് കാറുകൾ അപ്രത്യക്ഷമായതായും അയൽക്കാർ പറയുന്നു. എമർജൻസി വാഹനങ്ങൾ എത്തുന്നതിന് തൊട്ടു മുൻപായി കാറുകൾ അവിടം വിട്ടുപോയതായി ദി മിറർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന മൂന്ന് പേരിൽ ഒരാൾ കുട്ടിയുടെ പിതാവായ ഷരീഫ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.




