- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് എന്റെ അവസാന വീഡിയോ ആയിരിക്കും; അതിനുശേഷം നിങ്ങൾക്ക് എന്നെ കാണാൻ കഴിഞ്ഞേക്കില്ല; ആളുകൾ പറയുന്നു ജീവിതത്തിലെ പ്രശ്നങ്ങൾ പങ്കിടുന്നതിലൂടെ എല്ലാം ശരിയാകുമെന്ന്, പക്ഷേ ഒന്നും സംഭവിച്ചില്ല'; ഇന്റാഗ്രാം വീഡിയോയിൽ ആത്മഹത്യാ സൂചന നൽകി മോഡൽ കിടപ്പറയിൽ തൂങ്ങി മരിച്ചു; മുസ്‌കൻ നാരംഗിന്റെ ആത്മഹത്യയിൽ അന്വേഷണം
ലക്‌നോ: നടിമാരുടെയും മോഡലുകളുടെയും ആത്മഹത്യാ വാർത്തകൾ അടുത്തകാലത്തായി ദേശീയ തലത്തിൽ ഏറെ ശ്രദ്ധമായിരുന്നു. ഇപ്പോഴിതാ ഫാഷൻ ഡിസൈനറും മോഡലുമായ യുവതിയുടെ ആത്മഹത്യയും ദേശീയ തലത്തിൽ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ മുസ്‌കൻ നാരംഗാണ് ജീവനൊടുക്കിയത്. മൊറാദാബാദിലെ സിവിൽ ലൈൻ ഏരിയയിലെ വീട്ടിലുള്ള കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു 25കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
താൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു എന്നു സൂചിപ്പിക്കുന്ന വീഡിയോ സന്ദേശവും യുവതിയിൽ നിന്നും കണ്ടെത്തിയിരുന്നു. തന്റെ അവസാന വീഡിയോ എന്ന ആമുഖത്തോടെ മരിക്കുന്നതിന് തലേദിവസം താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ അവസാന വീഡിയോ എന്ന മട്ടിലായിരുന്നു സംസാരം ആരംഭിച്ചത്. 'ഇത് എന്റെ അവസാന വീഡിയോ ആയിരിക്കും. അതിനുശേഷം നിങ്ങൾക്ക് എന്നെ കാണാൻ കഴിഞ്ഞേക്കില്ല. ആളുകൾ പറയുന്നു, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പങ്കിടണമെന്ന്, പങ്കിടുന്നതിലൂടെ എല്ലാം ശരിയാകുമെന്ന്, പക്ഷേ അതുപോലെ ഒന്നും സംഭവിച്ചില്ല.'
'ഞാൻ ഒരുപാട് ശ്രമിച്ചു.എല്ലാവരോടും വിശദീകരിക്കാൻ ശ്രമിച്ചു. സഹോദരിമാർ, മാതാപിതാക്കൾ, സുഹൃത്തുക്കൾ, എന്നാൽ എല്ലാവരും വിപരീതമായാണ് കാര്യങ്ങൾ മനസിലാക്കിയത്. ഇന്ന് ഞാൻ ഈ ചെയ്യാൻ പോകുന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഇതിൽ ആർക്കും പങ്കില്ല. അതുകൊണ്ട് ഞാൻ പോയതിന് ശേഷം മറ്റാരെയും കുറ്റപ്പെടുത്തരുത്. നിങ്ങൾക്ക് ആത്മവിശ്വാസമില്ലെന്ന് ആളുകൾ പറയുന്നു.'- ഇത്രയും പറഞ്ഞ് മുസ്‌കാൻ തമാശ മൂഡിൽ വീഡിയോ അവസാനിപ്പിച്ചു.
താനാ സിവിൽ ലൈൻസ് ഏരിയയിലെ രാം ഗംഗാ വിഹാർ കോളനിയിലാണ് മുസ്‌ക്കാന്റെ വീട്. ഡെറാഡൂണിൽ നിന്ന് ഫാഷൻ ഡിസൈനിങ് കോഴ്‌സ് ചെയ്ത ശേഷം മുംബൈയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇക്കഴിഞ്ഞ ഹോളിക്ക് വീട്ടിലെത്തിയ യുവതി പിന്നീട് തിരിച്ചുപോയില്ല. വ്യാഴാഴ്ച വീട്ടുകാർക്കൊപ്പം അത്താഴം കഴിച്ച ശേഷം മുസ്‌കാൻ കിടപ്പുമുറിയിൽ ഉറങ്ങാൻ പോയതായി കുടുംബാംഗങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി മുസ്‌കാന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബന്ധുക്കളെ ചോദ്യം ചെയ്തു. മുംബൈയിൽ നിന്ന് തിരിച്ചെത്തിയ യുവതി ചില കാരണങ്ങളാൽ അസ്വസ്ഥയായിരുന്നു. നിലവിൽ വിഷയം അന്വേഷിച്ചുവരികയാണെന്ന് എസ്‌പി പറഞ്ഞു.അന്വേഷണത്തിൽ എന്ത് വസ്തുതകൾ പുറത്തു വന്നാലും അതനുസരിച്ച് നടപടിയെടുക്കും. മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
മുസ്‌കാൻ നാരംഗിന് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.അവരിൽ ഏറ്റവും വലുത് മുസ്‌കാനായിരുന്നു. മുസ്‌കാന്റെ പിതാവ് ഡിസ്പോസിബിൾ ക്രോക്കറി വ്യവസായിയാണ്. യുവതിയുടെ മരണത്തെ തുടർന്ന് കുടുംബം ഞെട്ടലിലാണ്. ഒന്നും സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല.




