- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൈലപ്ര ജോർജ് ഉണ്ണൂണ്ണി വധം: നിർണായകമായ ഹാർഡ് ഡിസ്ക് കിട്ടി
പത്തനംതിട്ട: മൈലപ്രയിലെ പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസിലെ നിർണായക തെളിവെന്ന് കരുതുന്ന സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെടുത്തു. കുമ്പഴയിൽ അച്ചൻകോവിലാറ്റിൽ നിന്ന് സ്കൂബ ടീമാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ സുപ്രധാന തെളിവായ ഹാർഡ് ഡിസ്ക് കണ്ടെടുത്തത്.
അച്ചൻകോവിലാറ്റിലെ വലഞ്ചുഴി ഭാഗത്തുനിന്നാണ് ഹാർഡ് ഡിസ്ക് മുങ്ങിയെടുത്തത്. പ്രതികൾ ഹാർഡ് ഡിസ്ക് ആറ്റിലേക്ക് എറിഞ്ഞുവെന്നു
പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി അന്വേഷണസംഘത്തിന്റെ മേൽനോട്ടത്തിൽ സ്കൂബാ സംഘം ഈ ഭാഗത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു.
തെരച്ചിലിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹാർഡ് ഡിസ്ക് കണ്ടെടുത്തത്. ഇത് കേസിൽ നിർണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഹാർഡ് ഡിസ്ക് സാങ്കേതിക വിദഗ്ധരുടെയും സൈബർ പൊലീസിന്റെയും സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം. ഡിസംബർ 30നാണ് മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ മൈലപ്ര പോസ്റ്റ് ഓഫീസ് പടിക്കൽ ഇദ്ദേഹം നടത്തിവന്ന പുതുവേലിൽ സ്റ്റോഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെ ജോർജിനെ മൂന്നംഗ തമിഴ്നാട് സംഘം വകവരുത്തുകയായിരുന്നു. കഴുത്തിൽ ഉണ്ടായിരുന്ന ആറു പവൻ സ്വർണമാലയും പണവും കടയിലെ സിസിടിവി ഹാർഡ് ഡിസ്കും മോഷ്ടിക്കപ്പെട്ടിരുന്നു. വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ ഹരീബ് (38), തമിഴ്നാട് സ്വദേശികളായ മദ്രാസ് മുരുകന് (42), എം. ബാലസുബ്രഹ്മണ്യന് (24) എന്നിവർ കേസിൽ അറസ്റ്റിലായി. മോഷ്ടിച്ച സ്വർണമാല വില്പന നടത്തിയ വലഞ്ചുഴി സ്വദേശി നിയാസ് അമാൻ (33) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ തമിഴ്നാട് സ്വദേശിയായ ഒരാൾകൂടി പിടിയിലാകാനുണ്ട്.