- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിലെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; ചതിയില്‍ പുറത്തിറക്കി വെട്ടിക്കൊന്ന് പ്രതികാരം; വര്‍ഗീസിനേയും ചാപ്ലിയേയും തീര്‍ത്ത നടത്തറ സതീശനും അന്ത്യം
തൃശൂര്‍: കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തിയതിന് പിന്നില്‍ അധോലോക പ്രതികാരമെന്ന് നിഗമനം, തൃശൂര്‍ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗര്‍ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്. മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവര്‍ കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു.വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതന്‍, പൂച്ചെട്ടി സ്വദേശി ജോമോന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രതികള്‍.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട സതീഷും പ്രതികളും ഇന്നലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെവച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ടു വ്യത്യസ്ത ഗ്യാങില്‍ പെട്ടവരായിരുന്നു അവര്‍. പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ സതീഷിനെ പ്രതികള്‍ വിളിച്ചുവരുത്തി.ഇവിടെവച്ച് വീണ്ടും തര്‍ക്കമുണ്ടായതാണ് സംഭവത്തിന് കാരണമായത്.
സതീഷും പ്രതികളും ഒരേ കേസില്‍ പ്രതികളായിരുന്നു. സതീഷിനെതിരെ വേറെയും കേസുകളുണ്ട്. പ്രതികളിലൊരാളായ ഷിജോയും സതീഷും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തര്‍ക്കത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് സൂചന. കൊലയില്‍ ഗൂഡാലോചനയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നാണ് സൂചന.
പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയാണ് തര്‍ക്കമുണ്ടായതെന്നാണ് സൂചന. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.