- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുണാചലിലെ മരണത്തിൽ പൊലീസ് അവസാന ഘട്ട അന്വേഷണത്തിലേക്ക്
തിരുവനന്തപുരം: അരുണാചലിലെ മൂന്ന് പേരുടെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് പൊലീസ്. അതീന്ദ്രീയ ചിന്തയ്ക്കും സാത്താൻ സേവയ്ക്കും ആദ്യം അടിമയായത് നവീനാണ്. പിന്നീട് ഭാര്യ ദേവിയേയും കൂട്ടുകാരി ആര്യയേയും ഇതിലേക്ക് ആകർഷിച്ചു. തിരുവനന്തപുരം പങ്കജ കസ്തൂരി ആയുർവേദ കോളേജിലായിരുന്നു നവീനും ദേവിയും പഠിച്ചത്. ഇതിനിടെയുള്ള പ്രണയമാണ് ഇവരുടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആയുർവേദ ഡോക്ടറാകാനുള്ള പഠന സമയത്ത് തന്നെ നവീൻ തോമസ് എന്ന നവീൻ അന്യഗൃഹ ചിന്തയിലേക്ക് അടിമപ്പെട്ടിരുന്നു. ഇതിന്റെ തെളിവുകൾ പൊലീസിന് കിട്ടി.
നവീൻ 2010 മുതൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും പറയുന്ന വെബ്സൈറ്റുകളിൽ സജീവമായിരുന്നു. 2016 ഏപ്രിലിൽ അന്യഗ്രഹജീവിതത്തെക്കുറിച്ച് പറയുന്ന 'മിതി' എന്ന വെബ്സൈറ്റിൽ പണം സംഭാവന ചെയ്തിരുന്നുവെന്നും തെളിവുകൾ പുറത്തു വന്നിരുന്നു. മിതി എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ പേരിലാണ് ഈ യൂട്യൂബ് ചാനലും വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ഇതിൽ 2019ലും 2020ലും നവീൻ തോമസ് സംശയങ്ങൾ ചോദിച്ചതിന്റെയും അതിന് മിതി മറുപടി പറയുന്നതിന്റെയും രേഖകൾ പുറത്തു വന്നിരുന്നു. ഇതെല്ലാം ഉപയോഗിച്ചാണ് ആര്യയയേും നവീനേയും ഈ വഴിയിലേക്ക് കൊണ്ടു വന്നത്.
കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്ന് പൊലീസ് പറയുന്നു. ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി ഒത്തുപോവുന്നതാണ് ഇപ്പോൾ പൊലീസിന് കിട്ടിയ തെളിവുകൾ. ഇനിയും കുറച്ചു പേരുടെ മൊഴിയെടുക്കണമെന്നും ഇന്ന് അന്വേഷണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് പൊലീസ് വിശദീകരണം.
മരിച്ച ആര്യയുടെയും നവീനിന്റേയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയിരുന്നത് ഡോൺ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഡോൺ ബോസ്കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആര്യയും നവീനും ദേവിയും തമ്മിൽ വ്യത്യസ്ത പേരുകളിൽ ചാറ്റ് ചെയ്തത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂവരുടേയും മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്റെ പ്രേരണയിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം. അതേസമയം ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തിൽ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആര്യ സുഹൃത്തുക്കൾക്ക് മൂന്ന് വർഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു.
നവീൻ നേരത്തെ അരുണാചലിൽ പോയി പർവതാരോഹണം അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് തിരിച്ചെത്തിയ നവീൻ പർവതാരോഹണം നടത്താനുള്ള വസ്ത്രങ്ങൾ, ടെന്റ്, പാത്രങ്ങൾ എന്നിവ ഓൺലൈനായി വാങ്ങി. ഇതെല്ലാം നവീനിന്റെ കാറിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒന്നര വർഷം മുൻപ് അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയിൽ നവീനും ഭാര്യ ദേവിയും പോയിരുന്നു. അവിടെ ബുദ്ധവിഹാരങ്ങളിലെത്തി പർവതത്തിന് മുകളിലെ ജീവിതത്തെക്കുറിച്ച് തിരക്കിയിരുന്നു. ആഭിചാര കർമങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും അവിടത്തെ കർമങ്ങളെക്കുറിച്ചും നവീൻ പഠിക്കാൻ ശ്രമിച്ചിരുന്നു.
ശ്രീകാര്യത്തെ ചെമ്പക സ്കൂളിൽ അദ്ധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂർകാവ് പൊലീസിന് കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൂവരെയും ഏപ്രിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ രണ്ടിനാണ് വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരെ അരുണാചലിലെ ഇറ്റാനഗറിലുള്ള ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.