- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് 21കാരനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കു സമീപം ഉപേക്ഷിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ; മൃതദേഹം തിരിച്ചറിയാനാവാത്ത വിധം വികൃതം: കൊലയ്ക്ക് കാരണം ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമെന്ന് നിഗമനം
പാലക്കാട്: യാക്കരയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കു സമീപം ഉപേക്ഷിച്ചു. ദിവസങ്ങൾക്ക് മുമ്പ് കാണാതായ പട്ടഞ്ചേരി സ്വദേശി സുവീഷി (21) നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാനാകാത്ത വിധം വികൃതമായ നിലയിലാണ് മൃതദേഹം.
ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് സുവീഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 23 ദിവസം മുൻപ് സുവീഷിനെ കാണാതായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story