- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരമായി മർദിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; തലയിലൂടെ പെട്രോളൊഴിച്ചപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു: നാട്ടുകാർ ഓടിക്കൂടിയതോടെ കത്തിക്കാതെ രക്ഷപ്പെടൽ: ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലെന്ന് അശ്വതി
പത്തനംതിട്ട: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലെന്ന് അശ്വതി. ആറു മാസമായി ഭർത്താവ് കൃഷ്ണകുമാറുമായി അശ്വതി പിരിഞ്ഞു ജീവിക്കുകയാണ്. ഗാർഹിക പീഡനത്തിന് കൃഷ്ണകുമാറിനും രണ്ട് സഹോദരങ്ങൾക്കുമെതിരെ അശ്വതി പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് ആക്രമണമെന്നാണു സംശയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അടൂരിൽ സ്വകാര്യ ബാങ്കിന്റെ കലക്ഷൻ ഏജന്റായ അശ്വതിയെ ഭർത്താവും സുഹൃത്തുക്കളും തടഞ്ഞുനിർത്തി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. കൃഷ്ണകുമാറിനും ുഹൃത്തുക്കൾക്കുമായി തിരച്ചിൽ തുടരുകയാണ്. യുവതിക്കായി മണിക്കൂറുകളോളം റോഡിൽ കാത്തു നിന്ന ശേഷമാണ് ആക്രമിച്ചത്. ബാഗ് തട്ടിയെടുത്ത ശേഷം യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു.
നാട്ടുകാർ എത്തിയതു കൊണ്ടാണ് പ്രതികൾക്ക് തീ കൊളുത്താൻ കഴിയാതെ പോയതെന്ന് ആക്രമണത്തിന് ഇരയായ ചാരുംമൂട് താമരക്കുളം തുണ്ടിൽവീട്ടിൽ അശ്വതി പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 6.45ന് മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തായിരുന്നു സംഭവം. മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ അശ്വതി, മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തുള്ള സംഘങ്ങളിൽനിന്ന് പണം ശേഖരിച്ച ശേഷം സ്‌കൂട്ടറിൽ വരുമ്പോൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ക്രൂരമായി മർദിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തലയിലൂടെ പെട്രോളൊഴിച്ചു. നിലവിളികേട്ട് ആളുകൾ എത്തിയപ്പോൾ കൃഷ്ണകുമാറും കൂട്ടാളികളും കടന്നുകളഞ്ഞു. ഒന്നേമുക്കാൽ ലക്ഷം രൂപയും ഓഫിസ് ആവശ്യത്തിനുള്ള ടാബും മൊബൈൽഫോണും സംഘം കൊണ്ടുപോയി.
കൃഷ്ണകുമാറിന്റെ സഹോദരീപുത്രൻ അഖിലും സംഘത്തിലുണ്ടായിരുന്നെന്ന് അശ്വതി പറഞ്ഞു. പ്രതികൾ രാവിലെ മുതൽതന്നെ സ്ഥലത്തുണ്ടായിരുന്നെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പെട്രോളിൽ കുളിച്ച നിലയിലാണ് യുവതിയെ കണ്ടത്.
മറുനാടന് മലയാളി ബ്യൂറോ