- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
202 പേരുടെ ജീവൻ എടുത്തവന്റെ ലജ്ജയില്ലാത്ത പുഞ്ചിരി; ആഴ്ച്ചകൾക്കകം വിനോദ യാത്രയ്ക്ക് പോകുന്നതിനെ കുറിച്ച് പറഞ്ഞ് ഭാര്യയ്ക്കൊപ്പം ചിരിച്ചുല്ലസിച്ച് ഭീകരൻ
ബാലിദ്വീപിൽ 202 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ സ്ഫോടകവസ്തു നിർമ്മിച്ച ഭീകരന്റെ ദൃശ്യങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്. 2002 ൽ ആയിരുന്നു 88 ആസ്ട്രേലിയൻ പൗരന്മാർ ഉൾപ്പടെ 202 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. പാഡീസ് ബാർ, സാറി ക്ലബ്ബ് എന്നിവിടങ്ങളിലായിരുന്നു അന്ന് സ്ഫോടനം നടന്നത്. തുടർന്ന് 2012-ൽ പിടിയിലായ ഇയാളെ 20 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഉമർ പട്ടേക്ക് എന്ന തീവ്രവാദിയാണ് സ്ഫോടക വസ്തു നിർമ്മിച്ചത്. 20 വർഷത്തെ തടവ് പിന്നീട് പകുതിയായി കുറച്ചിരുന്നു. ഇപ്പോൾ ജയിലിലെ നല്ല പെരുമാറ്റത്തിന് ഇയാൾക്ക് അഞ്ചുമാസം കൂടി ഇളവ് ലഭിച്ചതോടെ അടുത്തു തന്നെ ഇയാൾ ജയിൽ മോചിതനാകും. അതിനിടയിലാണ് അടുത്തിടെ ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലുള്ള ജയിൽ അങ്കണത്തിൽ ഭാര്യയുമൊത്ത് ചിരിച്ചുല്ലസിച്ച് സമയം കളയുന്ന ഭീകരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ഏറെ മാറിയെന്നും ജയിൽ മോചിതനായാൽ ഉടൻ ബാലി ദ്വീപിലേക്ക് ഭാര്യയുമൊത്ത് ഒരു ഉല്ലാസയാത്ര നടത്താൻ ഉദ്ദേശിക്കുന്നു എന്നും ഇയാൾ പറയുന്നു. ഒപ്പം കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ചും ഇയാൾ പറയുന്നുണ്ട്.
തന്റെ ഭർത്താവ് ഏറെ ക്ഷമാശീലനും സ്നേഹമുള്ളവനുമാണെന്നാണ് മുഖാവരണം അണിഞ്ഞ ഭാര്യ വീഡിയോയിൽ പറയുന്നത്. ജയിൽ മോചിതനായതിനു ശേഷം തങ്ങൾ പുതിയൊരു കുടുംബജീവിതം ആരംഭിക്കുമെന്നും അവർ പറയുന്നു. ഇസ്ലാമിക് തീവ്രവാദി സംഘടനയായ ജെമാ ഇസ്ലമിയയുടെ സജീവ പ്രവർത്തകനായിരുന്ന ഇയാൾ ഇപ്പോൾ തീവ്രവാദമെല്ലാം ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് ഇന്തോനേഷ്യൻ അധികൃതരും പറയുന്നത്.
എന്നാൽ, അങ്ങേയറ്റം വെറുക്കപ്പെടുന്ന വ്യക്തി എന്നാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്ബേയ്ൻസ് ഇയാളെ വിശേഷിപിച്ചത്. തികച്ചും നിന്ദ്യവും ക്രൂരവുമായ പ്രവർത്തിയായിരുന്നു അയാളുടേതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. നിരവധി ആസ്ട്രേലിയൻ കുടുംബങ്ങളെ അയാളുടെ പ്രവർത്തനം നശിപ്പിച്ചു.
അവരിൽ പലരും ഇന്നും ആ ദുസ്വപ്നത്തിന്റെ പിടിയിൽ നിന്നും മോചിതരായിട്ടില്ല എന്ന് പറഞ്ഞ അല്ബെയ്ൻസ്, ജയിൽ ശിക്ഷയിൽ ഇളവു നൽകുന്നതിനെതിരെ നയതന്ത്ര ചാനലുകളിലൂടെ ഇടപെടലുകൾ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്