കൊല്ലം: കൊട്ടിയത്ത് 14കാരനെ വീട്ടിൽ അതിക്രമിച്ചു കയററിയ തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം തട്ടിക്കൊണ്ടു പോയി. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ സംഘമാണ് കുട്ടിയെ കാറിൽ കടത്തിക്കൊണ്ടു പോയത്.

തിങ്കളാഴ്ച വൈകിട്ട് 6.30നാണ് കാറുകളിലായി വീട്ടിലേക്ക് അതിക്രമിച്ചെത്തിയ തമിഴ്‌നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം കുട്ടിയെ റാഞ്ചിയത്. സംഭവം കണ്ട് തടയാനെത്തിയ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്‌ത്തിയ ശേഷമാണ് കുട്ടിയുമായി കടന്നു കളഞ്ഞത്.

അതേസമയം എന്തിനാണ് ഈ കുട്ടിയെ ലക്ഷ്യം വെച്ച് എത്തിയതെന്ന് വ്യക്തമല്ല. കുട്ടിയുമായി കടന്നു കളഞ്ഞ സംഘത്തെ അഞ്ച് മണിക്കൂറിന് ശേഷം പാറശ്ശാലയിൽ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞ് പൊലീസ് കുട്ടിയെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെട്ട മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ഇവരേയും ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാട് സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്താണ് സംഘം എത്തിയത്.


കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെയാണ് അഞ്ച് മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ സംഘത്തെ തടയാനാായത്്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ പൊലീസ് മോചിപ്പിച്ചു. തിങ്കളാഴ്ച വെകിട്ട് 6.30: ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയം നോക്കിയാണ് രണ്ട്് കാറുകളിലായി ആറംഗസംഘം എത്തിയത്. സംഘത്തിൽ ഒമ്പതു പേരുണ്ടായിരുന്നെന്നാണ് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു. ാത്രി 8.20: തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാറിൽ കുട്ടിയെ കടത്തുന്നതായി വിവരം എല്ലാ സ്റ്റേഷനുകളിലും ലഭിച്ചു. വ്യാപക പരിശോധന തുടങ്ങി.

രാത്രി 8.36ന് കാർ കഴക്കൂട്ടം കടന്നെന്ന് മനസ്സിലായി. 8.53: കാർ പൂവാർ സ്റ്റേഷൻ പരിധിയിൽ. സംഘം തമിഴ്‌നാട്ടിലേക്കാണ് പോകുന്നതെന്ന് മനസ്സിലായതോടെ പൊലീസ് പിന്തുടർന്നു. രാത്രി പത്ത് മണിക്ക് പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.

10.00: പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്‌നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി. 11.30: പാറശാല കോഴിവിളക്കു സമീപം പൊലീസ് ഒാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരും. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.