- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ ഭർത്താവ് ഗൾഫിൽ പോയി; പഴകുളത്തേക്ക് മടങ്ങിയ യുവതി കഴിഞ്ഞ ദിവസം ചടയമംഗലത്ത് എത്തിയത് ഭർത്താവ് അവധി ആഘോഷിക്കാൻ എത്തുന്ന സാഹചര്യത്തിൽ; വിമാനം ഇറങ്ങി ഓടിയെത്തിയ കിഷോർ കണ്ടത് ഭാര്യയുടെ തൂങ്ങി നിൽക്കൽ; ആത്മഹത്യാക്കുറിപ്പ് നിർണ്ണായകമാകും; ദുരൂഹത മാറ്റാൻ പൊലീസ്
കൊല്ലം: കൊല്ലം ചടയമംഗലത്ത് വീണ്ടും വിവാഹം കഴിഞ്ഞു ഒരുവർഷമായി യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള (24) ചടയമംഗലത്ത് അക്കോണത് ഉള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്.
ചടയമംഗലം അക്കോണം സ്വദേശിയായ കിഷോർ ഇന്നലെ രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ ലക്ഷ്മി തൂങ്ങിനിൽക്കുന്ന ആണ് കാണപ്പെട്ടത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.
എൻജിനീയറിങ് ബിരുദധാരിയാണ്. അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഗൾഫിൽ നിന്നും അവധി ആഘോഷിക്കാനാണ് ഭർത്താവ് വീട്ടിലെത്തിയത്. ര്യയെയാണ്. 11 മണിയോടെയാണ് കിഷോർ വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യയെ വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മറുപടി ലഭിക്കാത്തതിനാൽ കിഷോർ വീടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം കിടപ്പുമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
ഒത്തിരി നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ കിഷോർ അടൂരിൽ നിന്നും ലക്ഷ്മിയുടെ അമ്മയെ അടക്കം വളിച്ചു വരുത്തുകയായിരുന്നു. ലക്ഷ്മിയുടെ ബന്ധുക്കൾ എത്തിയ ശേഷം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അവിടെ ലക്ഷ്മി തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ