- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു കുട്ടികളെ കൊന്ന നഴ്സ് ലൂസിയെ കുടുക്കിയത് മലയാളി ഡോക്ടറോ? ഓക്സിജൻ ലെവൽ കുറഞ്ഞ കുട്ടിയുടെ അടുത്ത് ലൂസിയെ കണ്ടെന്ന ഡോക്ടർ രവി ജയറാമിന്റെ മൊഴി നിർണായകം; കുറ്റം ഇപ്പോഴും സമ്മതിക്കാതെ ചെസ്റ്ററിലെ നഴ്സ്; യുകെയിലെ ക്രൂരതയിൽ അന്വേഷണം തുടരുമ്പോൾ
ലണ്ടൻ: ഏഴു കുരുന്നുകളെ ക്രൂരമായി കൊലപ്പെടുത്തിയ യുകെയിലുള്ള ചെസ്റ്ററിലെ നഴ്സിന്റെ ക്രൂരതയുടെ കഥകൾ കേട്ട് ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ, നഴ്‌സ് ലൂസി ലെറ്റ്ബിയെ കുടുക്കിയ ഡോക്ടറെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഡോ. രവി ജയറാം എന്ന ഡോക്ടറുടെ മൊഴിയാണ് ലൂസിക്ക് കുരുക്കാകുന്നത്. ആദ്യം ട്രിപ്പിൾ കുഞ്ഞുങ്ങളിൽ രണ്ട് പേരെ കൊലപ്പെടുത്തുകയും അടുത്ത രണ്ട് ഇരട്ടകളെ കൊലപ്പെടുത്താൻ ശ്രമിക്കവേ ഇതു കണ്ടു വരികയായിരുന്നു ഡോക്ടർ രവി ജയറാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇരട്ടക്കുട്ടികളിൽ ഒരാളെ കൊന്ന ശേഷം 24 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമനെ കൊല്ലാനും അവർ ശ്രമിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതുപോലെ ആവശ്യത്തിനു ശരീരഭാരം ഇല്ലാതിരുന്ന ഒരു പെൺകുട്ടിയെ കൊല്ലാൻ അവർ മൂന്ന് പ്രാവശ്യം ശ്രമിച്ചു എന്നും പറയുന്നു. ഇതിന്റെ ഭാഗമായി ആവശ്യത്തിലധികം പാൽ കുട്ടിക്ക് നൽകുകയും, വായു കുത്തിവയ്ക്കുകയും ചെയ്ത ഇവരുടെ പ്രവർത്തി വഴി കുട്ടിക്ക് ഗുരുതരമായ വൈകല്യങ്ങൾ സംഭവിച്ചു എന്നും പ്രോസിക്ക്യുഷൻ കോടതിയിൽ പറഞ്ഞു.
ആ സമയത്ത്, ലെറ്റ്ബി പകൽ ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ ലെറ്റ്ബിയുടെ സാന്നിധ്യവും രാത്രി ഷിഫ്റ്റുകളിലെ അപ്രതീക്ഷിത മരണങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് കൺസൾട്ടന്റുകൾക്ക് ആശങ്കയുണ്ടായിരുന്നു. 2016 ജൂണിൽ തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് കുട്ടികളിൽ ബേബി ഒ, ബേബി പി എന്നു പേരു നൽകിയിരിക്കുന്ന രണ്ടു പേരെ നഴ്സ് കൊലപ്പെടുത്തി, എന്നാൽ മൂന്നാമത്തേത് ബേബി എൻ അതിജീവിച്ചു.
മൊത്തത്തിൽ, ഏഴ് മാസം തികയാത്ത കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഇൻസുലിനും വായുവും കുത്തിവച്ചോ പാൽ കൂടുതലായി നൽകിയോ ഒരു വർഷത്തിനിടെ 10 പേരെ ആക്രമിക്കുകയും ചെയ്തു. 2016 ഫെബ്രുവരിയിലെ ഒരു രാത്രിയിൽ ലെറ്റ്ബി ഓക്സിജൻ ലെവൽ കുറഞ്ഞ ഒരു കുഞ്ഞിനെ കൊല്ലാൻ ശ്രമിക്കവേയാണ് പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. ജയറാം കുട്ടിക്കരികിലേക്ക് കടന്നു വന്നത്. സംശയം തോന്നിയ ഡോക്ടർ ആ കുട്ടിയെ പരിശോധിക്കുകയായിരുന്നു.
ആ കുട്ടിയുടെ ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ വളരെ കുറവായിരുന്നു. ഇത് അപകടകരമാംവിധം താഴുന്നത് ഭിത്തിയിലെ മോണിറ്ററിൽ നിന്ന് ഡോക്ടർ ജയറാമിന് കാണാൻ കഴിഞ്ഞു. എന്നാൽ കുട്ടിയുടെ ഓക്‌സിജന്റെ അളവ് കുറഞ്ഞത് കണ്ടിട്ടും ലൂസി ലെറ്റ്ബി സഹായത്തിനായി വിളിച്ചില്ല. അപകട അലാമും ശബ്ദിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ലെറ്റ്ബിയുടെ പ്രവർത്തിയിൽ ഡോ. ജയറാമിന് സംശയം തോന്നി.
എന്നാൽ പിന്നീട് ഈ കുട്ടിയുടെ ഓക്സിജൻ ട്യൂബ് തൊണ്ടയിലേക്ക് വഴുതിപ്പോവുകയും കുട്ടിയെ അന്നുതന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ആ കുട്ടി മരിച്ചു. എന്നാൽ അവളുടെ മരണത്തിൽ ലെറ്റ്ബി ആരോപിക്കപ്പെട്ടിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ