- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രിക്കച്ചവടത്തിന്റെ മറവിൽ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; കൊച്ചിയിൽ രണ്ടു പേർ അറസ്റ്റിൽ: തട്ടിപ്പ് നടത്തിയത് വ്യാജ ബില്ലുകൾ സൃഷ്ടിച്ച്
കൊച്ചി:ആക്രിക്കച്ചവടത്തിന്റെ മറവിൽ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി, മാടവന റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജിഎസ്ടി വകുപ്പിന്റെ അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയിൽവച്ചാണ് പിടിയിലായത്. വ്യാജ ബില്ലുകളിലൂടെയായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇല്ലാത്ത ചരക്ക് നീക്കത്തിന്റെ പേരിൽ വ്യാജ രേഖകളുണ്ടാക്കുകയായിരുന്നു. 12, കോടിയുടെ തട്ടിപ്പ് നടത്തിയ സംഘത്തെ സംസ്ഥാന ജിഎസ്ടിയുടെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ കോട്ടയം യൂണിറ്റാണ് ജിഎസ്ടി നിയമം 69 പ്രകാരം അറസ്റ്റ് ചെയ്തത്.
2022 ജൂൺമാസം ഇരുവരുടേയും വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിനെ തുടർന്ന് പ്രതികൾ രണ്ടു പേരും ഒളിവിൽ ആയിരുന്നു. നിരവധി തവണ ഹാജരാകാനായി സമൻസ് കൊടുത്തിട്ടും പ്രതികൾ ഹാജരായില്ല. ജൂൺ മാസം 20ന് പ്രതികൾക്കായി സായുധ പൊലീസിന്റെ സഹായത്തോടെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഒളിവിലോയിരുന്ന പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ആത് തള്ളുകയായിരുന്നു.
ആക്രിയുടെ മറവിൽ വ്യാജ ബില്ലുകൾ നിർമ്മിച്ച് നികുതിവെട്ടിപ്പ് ശൃംഖല ഉണ്ടാക്കിയാണ് പ്രതികൾ 12 കോടിയിൽ പരം രൂപയുടെ വെട്ടിപ്പ് നടത്തിയത് . പ്രതികൾക്കായി കഴിഞ്ഞ അഞ്ചുമാസമായി GST വകുപ്പ് നിരന്തരമോയ അന്വേഷണം നടത്തി വരികയായിരുന്നു. ഒടുവിൽ ഇടപ്പള്ളിയിടെല ലുലുമാളിന് സമീപം പ്രതികൾ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടന്നാണ് രഹസ്യമായി അവിടെ എത്തിയ ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.
അറസ്റ്റ് രേഖടെപ്പടുത്തിയ പ്രതികളെ റിമാൻഡ് ചെയ്യുന്നതിനായി എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഇന്നുതന്നെ ഹാജരാക്കും. അഞ്ചുവർഷം വരെ കഠിനതടവും പിഴയും കിട്ടിയേക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ