ലണ്ടൻ: കാമോദ്ദീപകമായ ചിത്രങ്ങൾ ഓൺലി ഫാൻസ് എന്ന പോൺ സൈറ്റിൽ പങ്കുവച്ച അദ്ധ്യാപകക്ക് കിട്ടിയത് എട്ടിന്റെ പണി. അദ്ധ്യാപികയുടെ മാദക ചിത്രങ്ങൾ വിദ്യാർത്ഥികൾ ഷെയർ ചെയ്യുന്നു എന്ന് സ്‌കൂൾ അധികൃതർ കണ്ടെത്തിയതോടെ അദ്ധ്യാപികയെ സ്‌കൂളിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. ബ്രിട്ടണിലെ ഗ്ലാസ്ഗോയിലെ ബൈലിസ്റ്റോണിലുള്ള ബാനർമാൻ ഹൈ സ്‌കൂളിലെ ഫിസിക്സ് അദ്ധ്യാപികയായ ക്രിസ്റ്റി ബുച്ചനാണ് സ്വന്തം ചിത്രങ്ങൾ കാരണം ജോലി നഷ്ടമായത്.

പ്രതിമാസം 10 പൗണ്ട്(1000രൂപയോളം) സബ്സ്‌ക്രിപ്ഷൻ വാങ്ങിയാണ് തന്റെ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് തന്റെ സ്വകാര്യ ദൃശ്യങ്ങൾ കാണാൻ ഇവർ അവസരമൊരുക്കുന്നത്. ഒരു കുട്ടിയുടെ അമ്മ കൂടിയായ ഇവർ പക്ഷെ സ്‌കൂൾ അധികൃതർ അച്ചടക്ക നടപടികൾ എടുക്കുന്നതിനു മുൻപ് തന്നെ രാജിവെച്ചൊഴിയുകയായിരുന്നു എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂളിൽ നിന്നുള്ള തന്റെ വരുമാനത്തിൽ കുറവുണ്ടായതിനെ തുടർന്ന് തനിക്ക് അധിക വരുമാനത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു എന്നും അതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് കേംബ്രിഡ്ജ്, ലനാർക്ക്ഷയർ നിവാസിയായ ഇവർ പറയുന്നത്.

നേരത്തേ ഇവർ അഭിനയരംഗത്തേക്ക് കടന്നു വരാനും ശ്രമിച്ചിരുന്നു. ചില ആക്ടിങ് വെബ്സൈറ്റുകളിൽ ചെറിയ ഭാഗങ്ങളിൽ അഭിനയം കാഴ്‌ച്ച വെച്ചിട്ടുള്ള ഇവർ ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കാൾ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യുന്ന സ്റ്റാർ നൗ വെബ്സൈറ്റിൽ ഇവരുടെ പ്രൊഫൈലിൽ പറയുന്നത് ഇവർ ഫിസിക്സ് അദ്ധ്യാപികയാണെന്നും വാരാന്ത്യങ്ങളിലും രാത്രികളിലും മറ്റൊരു ജോലികൂടി ചെയ്യുവാൻ ആഗ്രഹിക്കുന്നു എന്നുമാണ്. ചില ലോ ബജറ്റ് ഇന്റർനെറ്റ് സീരീസുകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നുണ്ട്.

ഓൺലി ഫാൻസിൽ തന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച നടപടിയെപക്ഷെ അവർ ഇപ്പോഴും പ്രതിരോധിക്കുകയാണ്. അദ്ധ്യാപകജോലി നഷ്ടപ്പെട്ടതിനാൽ ഇനി തന്റെ മേൽ സാമ്പത്തിക സമ്മർദ്ദം കടുത്തതാകുമെന്നും അവർ പറയുന്നുണ്ട്. ഒൺലി ഫാൻസ് എന്നത് 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രമുള്ള സൈറ്റാണെന്നും, സബ്സ്‌ക്രൈബ് ചെയ്തവർക്ക് മാത്രമെ ഇതിൽ ദൃശ്യങ്ങൾ കാണാൻ സാധിക്കുകയുള്ളു എന്നും അവർ പറയുന്നു.

ക്രിസ്ത്മസ് അടുത്തു വരുന്ന ഘട്ടത്തിൽ തന്റെ ഒരു സാമ്പത്തിക സ്രോതസ്സ് നഷ്ടപ്പെട്ടു എന്ന് അവർ സ്‌കോട്ടിഷ് സണിനു നൽകീയ അഭിമുഖത്തിൽ പറയുന്നു. സ്വന്തമായ വീടുള്ളതിനാലും നികുതി നൽകുന്നതിനാലും യാതൊരു വിധത്തിലുള്ള സഹായങ്ങളും തനിക്ക് ലഭിക്കുകയില്ലെന്നും അവർ വിലപിക്കുന്നു. താൻ വ്യാജ പേരിലാണ് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളതെന്നും അതിലാണ് തന്റെ നഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞ അവർ, കുട്ടികൾക്ക് 18 വയസ്സിനും മുകളിലുള്ളവർക്ക് മാത്രമുള്ള സൈറ്റിൽ ആക്സസ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് മൂലമാണെന്നും പറയുന്നു.