- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈഗർ വുഡ് എന്നെ കെണിയിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിച്ചു; വീട്ടിൽ നിന്നും പുറത്താക്കി; ശാരീരിക മാനസിക പീഡനത്തിന് കോടികൾ നഷ്ടപരിഹാരം വേണം; ലോകത്തെ ഏറ്റവും പ്രശസ്തനായ കായികതാരത്തിന്റെ മുൻ കാമുകിയുടെ കേസ് ചർച്ചയാകുമ്പോൾ
അമേരിക്കൻ ഗോൾഫ് താരം ടൈഗർ വുഡിന്റെ മുൻ കാമുകി പരാതിപ്പെടുന്നത് താരം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ്. എറിക്ക ഹെർമൻ എന്ന 39 കാരി കോടതിയിലാണ് ഇക്കാര്യം ബോധിപ്പിച്ചിരിക്കുന്നത്. താൻ ഒപ്പു വയ്ക്കാൻ നിരബന്ധിതയായി എന്ന് അവർ അവകാശപ്പെടുന്ന ഒരു കരാർ അസാധുവാക്കണം എന്ന ആവശ്യമാണ് അവർ കോടതിയിൽ ഉന്നയിക്കുന്നത്.
ഏതു തരത്തിലുള്ള പീഡനമാണ് അനുഭവിക്കേണ്ടി വന്നത് എന്ന് അവർ വ്യക്തമാക്കുന്നില്ല. പരാതിക്കൊപ്പമുള്ള ചോദ്യാവലിയിലെ നിങ്ങൾ ലൈംഗിക പീഡനത്തിനു വിധേയയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടിയാണ് അവർ നൽകിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ മറ്റൊരു പരാതിയിൽ എറിക്ക ഹെർമൻ ടൈഗർ വുഡ്സിൽ നിന്നും 30 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ആറു വർഷക്കാലം തുടർച്ചയായി തങ്ങൾ ഒരുമിച്ച് ജീവിച്ച ഫ്ളോറിഡയിലെ വീട്ടിൽ നിന്നും പറഞ്ഞു പറ്റിച്ച് തന്നെ ഇറക്കിവിടുകയായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. ഒരു ഹ്രസ്വകാല യാത്ര എന്ന പേരിൽ തന്നെ അയയ്ക്കുകയായിരുന്നു എന്നും, വിമാനത്താവളത്തിൽ എത്തിയപ്പോൾ വുഡ്സിന്റെ പ്രതിനിധികൾ, താൻ വീട്ടിൽ നിന്നും പുറത്തായിരിക്കുന്നു എന്ന വിവരം തന്നെ അറിയിക്കുകയുമായിരുന്നു എന്ന് ഒക്ടോബറിൽ നൽകിയ പരാതിയിൽ അവർ പറഞ്ഞിരിക്കുന്നു.
തന്റെ കൈവശമുണ്ടായിരുന്ന 40,000 ഡോളർ വുഡ്സിന്റെ പ്രതിനിധികൾ തട്ടിയെടുത്തെന്നും, ആ പണം തന്റെ കൈവശം വന്നതിനെ ചൊല്ലി തീർത്തും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തി എന്നും പറയുന്നു. ഗുരുതരമായ വൈകാരിക പ്രത്യാഘാതങ്ങളാണ് വുഡ്സിന്റെ ഈ പ്രവർത്തനം മൂലം തനിക്കുണ്ടായത് എന്നാണ് നഷ്ടപരിഹാരത്തിനുള്ള കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.
ഇനിയും ഒരു അഞ്ചു വർഷക്കാലം കൂടി ഫ്ളോറിഡയിലെ വീട്ടിൽ താമസിക്കാൻ തനിക്ക് അവകാശമുണ്ടെന്നാണ് എറിക്ക പറയുന്നത്. ആറു വർഷക്കാലം ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമയായ ടൈഗേഴ്സ് ട്രസ്റ്റിനെതിരെയും ഇവർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.




