ലണ്ടൻ: നിശാക്ലബ്ബിൽ വച്ച് പരിചയപ്പെട്ട മദ്യലഹരിയിലായിരുന്ന യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യു.കെ.യിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ. ഇന്ത്യൻ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവർഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണിൽ കാർഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം.

നിശാക്ലബ്ബിൽവെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്. അർധബോധാവസ്ഥയിലായിരുന്ന യുവതിയെ 20-കാരൻ റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാൻപോലും കഴിയുന്നില്ലെന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി.

സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബിൽവച്ചാണ് പരിചയപ്പെട്ടത്. ക്ലബ്ബിൽവെച്ച് അമിതമായി മദ്യപിച്ച യുവതി ഇവിടെനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രീതിനെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. തുടർന്നാണ് പ്രതി യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയത്.

കാർഡിഫിലെ ക്ലബ്ബിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂഹൃത്തുക്കൾക്കൊപ്പമാണ് പ്രീതും യുവതിയും ക്ലബ്ബിൽ എത്തിയത്. ''യുവതി അമിതമായി മദ്യപിച്ചിരുന്നു, രാത്രിയുടെ വൈകി ക്ലബ്ബിനു പുറത്തെത്തിയപ്പോഴാണ് പ്രീതിനെ യുവതി കാണുന്നത്. ഇരുവരും സംസാരിക്കുകയും യുവതിയെ പ്രീത് തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.'' സൗത്ത് വെയ്ൽസ് പൊലീസ് അറിയിച്ചു.

യുവതിയെ താങ്ങിപ്പിടിച്ച് പ്രീത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇടയ്ക്ക് പ്രീതിന്റെ തോളിൽചാരി യുവതി നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച് അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്തുനിന്നും യുവതി മാറിപ്പോയത് പ്രീത് വികാൽ മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഫ്‌ളാറ്റിലെത്തി പീഡിപ്പിച്ചശേഷം, യുവതിയുടെ ചിത്രം പകർത്തി പ്രീത് തന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തെന്നും പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും യുവതിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേങ്ങളും കേസിൽ നിർണായകമായി.

ക്ലബ്ബിൽനിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി യുവതിയെ കൈകളിൽ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതിയെ ചുമലിൽ കിടത്തി കൊണ്ടുപോകുന്ന മറ്റുദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രതി പിന്നീട് യുവതിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.