- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സറീന വീട്ടിൽ നിന്നിറങ്ങി പോയത് ഞായറാഴ്ച രാവിലെ; ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതായി ബന്ധുക്കൾ; ഒടുവിൽ കണ്ടെത്തിയത് തറവാട്ട് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
കണ്ണൂർ:ന്യൂമാഹിക്കടുത്തെ കുഞ്ഞപ്പള്ളി കശുവണ്ടിക്കമ്പനിക്ക് സമീപം കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നസീമ മൻസിൽ താമസിക്കുന്ന തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീനയെയാണ് (40) തിങ്കളാഴ്‌ച്ച പുലർച്ചെ എരിക്കിൻ ചാലിലെ തറവാട് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച്ച രാവിലെ മുതൽ കാണാതായ നസീമയ്ക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിലേക്ക് മാറ്റി. ദുബൈ കെ.എം.സി.സി. വടകര മണ്ഡലം സെക്രട്ടറിയാണ് തൈക്കണ്ടി ജലാലുദ്ദീൻ. സറീനയ്ക്കു ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.
സംഭവദിവസം ഇവർ വീട്ടിൽ നിന്നും ഇറങ്ങിപോകുന്ന ദൃശ്യം സി.സി.ടി.വിക്യാമറയിൽ നിന്നും ലഭിച്ചിരുന്നു. സറീനയെ കാണാതായ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഊർജ്ജിതമായി തെരച്ചിൽ നടത്തിവരവെയാണ് സറീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് മഖ്തൂമാണ് ഏകമകൻ.




