- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പക; ഓസ്ട്രേലിയയിൽ ഇന്ത്യൻ നഴ്‌സിങ് വിദ്യാർത്ഥിനിയെ ജീവനോടെ കുഴിച്ചുമൂടി; കുഴിമാടത്തിലിട്ട് തീകൊളുത്തിയപ്പോൾ മരണവെപ്രാളത്തിൽ മണ്ണ് വരെ തിന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; കോടതിയിൽ കുറ്റം സമ്മതിച്ച് മുൻ കാമുകൻ
കാൻബെറ: പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകയിൽ ഇന്ത്യൻ വംശജയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ മുൻ കാമുകൻ ജീവനോട് കുഴിച്ചു മൂടി. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് ഇന്ത്യക്കാരനായ മുൻ കാമുകൻ തരിക്ജ്യോത് സിങ്(22) അതിക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ഫ്‌ളിൻഡേഴ്‌സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം.
2021 മാർച്ചിൽ ആണ് താരിക്‌ജോത് സിങ് ജാസ്മിനെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് പിന്നാലെ പ്രതിയായ താരിക്‌ജോത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ കുറ്റസമ്മതം നടത്തിയ ഇയാളെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും. 2021 മാർച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്ജ്യോത് പൊലീസ് പിടിയിലായത്. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്.
പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി അറിയിച്ചു.
കേസിൽ വിചാരണ നടക്കവേയാണ് ജാസ്മിന്റെ മൃതദേഹം കണ്ടെത്തിയത്. വിചാരണ നടക്കെ 2023 ഫെബ്രുവരിയിലാണ് താനാണ് ജാസ്മിനെ കൊലപ്പെടുത്തിയതെന്ന് താരിക്‌ജോത് കുറ്റസമ്മതം നടത്തിയത്. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം എവിടെയാണെന്ന് പറഞ്ഞിരുന്നില്ല. നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഴിച്ചിട്ട നിലയിൽ ജാസ്മിന്റെ മൃതദേഹം കണ്ടെത്തിയത്. കേബിളുകൾ കൊണ്ടും പ്ലാസ്റ്റിക് ടേപ്പുകൊണ്ടും കെട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കുഴിമാടത്തിലിട്ട് തീകൊളുത്തിയപ്പോൽ പെൺകുട്ടി മരണവെപ്രാളത്തിൽ മണ്ണ് വരെ തിന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജാസ്മിൻ കൗറിനെ അഡ്ലെയ്ഡിലെ ജോലി സ്ഥലത്തു നിന്നാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കൈയും കാലും കൂട്ടിക്കെട്ടി കാറിൽ നാല് മണിക്കൂറോളം സഞ്ചരിച്ചാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയതെന്ന് പ്രതി വിചാരണ വേളയിൽ സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാസ്മിനെ പ്രതി പ്ലാസ്റ്റിക് കേബിളുകൾ കൊണ്ടും ടേപ്പു കൊണ്ടും വരിഞ്ഞ് മുറുക്കിയ ശേഷം ജീവനോടെ കുഴിയിലേക്ക് ഇട്ട് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് തന്നെ ശല്യപ്പെടുത്തുന്ന വിവരം ജാസ്മിൻ അറിയിച്ചിരുന്നുവെന്ന് മാതാവും പറഞ്ഞു. യുവാവിന് മാനസിക പ്രശ്‌നമാണെന്ന് മകൾ പറഞ്ഞിരുന്നതായും നിരന്തരം ശല്യം ചെയ്തിരുന്നുവെങ്കിലും കൊലപ്പെടുത്തുമെന്ന് അവൾ കരുതിയിട്ടുണ്ടാമില്ലെന്നുമാണ് ജാസ്മിന്റെ മാതാവ് പറഞ്ഞത്.




