തലശേരി: ആർ.എംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വധ കേസിലെ പ്രതിയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനുമായ പൊന്ന്യം സ്വദേശി ടി.കെ രജീഷിനെ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തലശേരി കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ട പൊലിസിന് വീഴ്ച പറ്റിയെന്ന ആരോപണത്തെ തുടർന്ന് ഉന്നതതല അന്വേഷണമാരംഭിച്ചത്.

ടി.പി ചന്ദ്രശേഖരൻ വധ കേസിലെ മുഖ്യ പ്രതിയായ രജിഷിനെ രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ കഴിഞ്ഞ ദിവസം തലശേരി കോടതിയിൽ ഹാജരാക്കിയത്. സർക്കാർ വാഹനത്തിൽ ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥർ കൊണ്ടുപോകേണ്ട പ്രതിയെയാണ് ജില്ലാ പൊലിസ് ഹെഡ്ക്വാർട്ടേഴ്‌സിലെ രണ്ടു പൊലീസുകാർ ബസ് മാർഗം തലശേരി കോടതിയിലെത്തിച്ചത്. തിങ്കളാഴ്‌ച്ച രാവിലെ ഒൻപതു മണിയോടെയാണ് ടി.പി ചന്ദ്രശേഖരൻ വധ കേസിലെ നാലാം പ്രതി ടി.കെ രജീഷിനെ ജയിലിൽ നിന്നും രണ്ടു ബസുകൾ മാറി കയറി കോടതിയിലേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ മാസം 13 ന് കർണാടക കുബോൺ പാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത തോക്കു കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്ര കാരം ബംഗ്‌ളൂരിലേക്ക് കൊണ്ടുപോയിരുന്നു. ജൂൺ 24 നാണ് ടി.കെ രജിഷിനെ തിരികെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ടി.കെ രജീഷിനെ ബംഗ്‌ളൂർ ജയിലിൽ ഹാജരാക്കിയിരുന്നത്. ബംഗ്‌ളൂരിൽ നിന്ന് രണ്ട് മലയാളി യുവാക്കൾ കള്ള തോക്കു കടത്തുന്നതിനിടെ പിടിയിലായപ്പോഴാണ് ടി.പി വധക്കേസിലെ പ്രതിക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായത് '