- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു ഇരട്ട കൊലപാതകത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം; ജിനെറ്റ് കമ്പനി വിട്ട് ഫണീന്ദ്ര മറ്റൊരു സ്ഥാപനം തുടങ്ങിയതിന് ക്വട്ടേഷൻ നൽകി 'കണക്കുതീർത്തു'; മാനേജിങ് ഡയറക്ടറെയും മലയാളി സിഇഒയെയും വെട്ടിക്കൊന്ന കേസിൽ കമ്പനി മേധാവി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ മാനേജിങ് ഡയറക്ടറെയും മലയാളി സിഇഒയെയും ഓഫീസിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്‌പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിലായി. ബെംഗളൂരുവിലെ കെംപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുൺ പിടിയിലായത്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവരെയാണു അരുൺ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്‌ളൂവൻസറുമായ ജോക്കർ ഫെലിക്‌സ് അടക്കം മൂന്നുപേരെയാണു കൃത്യം നിർവഹിക്കാൻ അരുൺ ചുമതലപ്പെടുത്തിയത്.
ബിസിനസ് വൈരാഗ്യം കൊണ്ടാണ് ജീനെറ്റ് എന്ന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനി മേധാവി അരുൺ കുമാർ ആസാദ് ജോക്കർ ഫെലിക്‌സിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അരുണിനെ ഇന്നലെ അർദ്ധരാത്രിയോടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫണീന്ദ്ര സുബ്രഹ്‌മണ്യ നേരത്തെ ജിനെറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജിനെറ്റ് കമ്പനി വിട്ട് ഫണീന്ദ്ര മറ്റൊരു സ്ഥാപനം തുടങ്ങിയതിന്റെ വൈരാഗ്യമാണ് വാടക കൊലയാളികൾക്ക് ക്വട്ടേഷൻ നൽകാൻ അരുൺ കുമാറിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. എയറോണിക്‌സ് മീഡിയയിൽ നിന്ന് ഫെലിക്സിനെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്കു രൂപം നൽകി.
പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഫെലിക്സിന് എയറോണിക്സ് കമ്പനിയുമായി ബിസിനസ് വൈരം ഉണ്ടായിരുന്നു. ഇത് അരുൺ കുമാർ മുതലെടുത്ത്് ഫെലിക്സിന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കമ്പനിയിലെ ജീവനക്കാർ നോക്കിനിൽക്കേയാണ് ഫെലിക്സും വിനയ് റെഡ്ഡിയും സന്തോഷും അടങ്ങുന്ന സംഘം ഇരുവരെയും കൊലപ്പെടുത്തിയത്.ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് വിനുകുമാറും ഫണീന്ദ്ര സുബ്രഹ്‌മണ്യുവും മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കൊലപതകം. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ കടന്നുകയറി രണ്ടുപേരെയും ഫെലിക്‌സ് വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
ഫെലിക്‌സിനെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ നേരിട്ട് പങ്കാളിയായ ജോക്കർ ഫെലിക്‌സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെ ഇന്ന് രാവിലെയാണ് പിടികൂടിയത്. 'ജോക്കർ ഫെലിക്‌സ്' എന്നാണ് ടിക് ടോക് താരമായ ഫെലിക്‌സിന് സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപ്പോയിരുന്നു. മുഖത്ത് ടാറ്റൂ ചെയ്ത്, മുടിയിൽ ചായം പൂശി, കാതിൽ സ്വർണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള ഫെലിക്‌സിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലും സജീവമായിരുന്ന ഫെലിക്‌സ്, കൊലപാതകത്തിന് ഒമ്പത് മണിക്കൂർ മുമ്പ് ഇതേപ്പറ്റി ഇൻസ്റ്റ സ്റ്റോറിയിൽ സൂചന നൽകിയിരുന്നു.'ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാൽ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമേ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല'' എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്.
താൻ റാപ്പർ ആണെന്നാണ് ഇയാൾ ഇൻസ്റ്റയിൽ പറയുന്നത്. ഫെലിക്‌സ് തനിച്ചല്ല ഐടി കമ്പനിയിൽ വന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേർ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് ഇവർ വെട്ടുകയും കുത്തുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ആക്രമിസംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.




