- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൊല്ലപ്പെട്ടു; പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് സുശീൽ കുമാർ മോദി; മരണകാരണം വ്യക്തമല്ലെന്ന് ജില്ലാ ഭരണകൂടം; ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്; പ്രതിഷേധം കടുക്കുന്നു
പട്‌ന: ബിഹാറിൽ അദ്ധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഭാരതീയ ജനതാ പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ദക്‌ബംഗ്ല ചൗരാഹയിൽ പ്രതിഷേധങ്ങൾക്കിടയിലുണ്ടായ ലാത്തിചാർജിനിടെയാണ് ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. രാജ്യസഭാ എംപി സുശീൽ മോദിയാണ് മരണ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വിധാൻസഭാ മാർച്ച് നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കൾക്കുനേരെ ലാത്തിച്ചാർജുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്‌ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തിചാർജുണ്ടായത്. ഗുരുതര പരുക്കേറ്റ വിജയ് കുമാർ സിങിനെ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി ബിജെപി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരുക്കേറ്റു. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച ശേഷമാണു പൊലീസ് ലാത്തി ചാർജ് നടത്തിയത്.
ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണു ബിജെപി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം, വിജയ് കുമാർ സിങിന്റെ മരണകാരണം വ്യക്തമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഡാക്‌ബംഗ്ലാ ചൗരാഹയിൽ ബോധരഹിതനായി കിടന്ന വിജയ് കുമാർ സിങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം.
'പറ്റ്‌നയിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തി ചാർജ് സംസ്ഥാന സർക്കാരിന്റെ പരാജയത്തിന്റെയും കഴിവുകേടിന്റെയും ഫലമാണ്.'-സംഭവത്തെത്തുടർന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ട്വിറ്ററിൽ കുറിച്ചു
അഴിമതിയുടെ കോട്ട സംരക്ഷിക്കാൻ മഹാഗത്ബന്ധൻ (മഹാസഖ്യം) സർക്കാർ ജനാധിപത്യത്തെ ആക്രമിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ രക്ഷിക്കാനുള്ള സ്വന്തം ധാർമികത ബീഹാർ മുഖ്യമന്ത്രി മറന്നു.' നദ്ദ ട്വീറ്റിൽ പറയുന്നു.




