- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ പീഡന പരമ്പര; ആദ്യം പീഡിപ്പിച്ചത് കാമുകൻ; പിന്നാലെ കൂട്ടുകാർക്കും ഫോൺ നമ്പർ കൈമാറി; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അടൂരിൽ അഞ്ചു പേർ കസ്റ്റഡിയിൽ
അടൂർ: പതിനേഴു വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പലപ്പോഴായി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്ന കേസിൽ കാമുകൻ അടക്കം അഞ്ചു പേർ പിടിയിൽ. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ പീഡന പരമ്പര സംബന്ധിച്ച് ഇക്കഴിഞ്ഞ ഒന്നിനാണ് അടൂർ പൊലീസിൽ പരാതി നൽകിയതും കേസ് രജിസ്റ്റർ ചെയ്തതും.
നൂറനാട് സ്വദേശികളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28), ശക്തി, ജയൻ (42) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. ഇതിന് ശേഷം സുഹൃത്തുക്കൾക്ക് ഫോൺ നമ്പർ നൽകുകയും അവരും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദേശ പ്രകാരം പെൺകുട്ടി പൊലീസിൽ പരാതി നൽകിയെന്ന് അറിഞ്ഞതോടെ എല്ലാവരും ഒളിവിൽ പോയി.
ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിട്ടാണ് ഇവർ കസ്റ്റഡിയിൽ എടുത്തത്. രണ്ടു പേരെ ആലപ്പുഴയിലെ ഒളിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത. ഇവരെ ചോദ്യം ചെയ്യുന്നു. അറസ്റ്റ് പിന്നാലെ രേഖപ്പെടുത്തും.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്