- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റിയ അക്ഷരം ഉച്ഛരിക്കാൻ പറഞ്ഞ് മർദ്ദിച്ചു; തടിക്കഷണം കൊണ്ട് അടിച്ചു കൈ ഒടിച്ചു; രണ്ടാനച്ഛന്റെ ക്രൂരതയിൽ അഞ്ചു വയസ്സുകാരന്റെ ദേഹമാസകലം പരിക്ക്: ചോദ്യം ചെയ്ത അമ്മയ്ക്കും മർദ്ദനം: യുവാവ് അറസ്റ്റിൽ
വെള്ളറട: അഞ്ചു വയസ്സുകാരന് രണ്ടാനച്ഛന്റെ വര ക്രൂര മർദ്ദനം. തടിക്കഷ്ണം കൊണ്ട് അടിച്ചു കയ്യൊടിച്ചു. ആര്യങ്കോട് മൈലച്ചലിലാണ് സംഭവം. ശരീരമാസകലം പരിക്കേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അവസ്ഥ കണ്ട് ചോദിക്കാൻ ചെന്ന അമ്മയേയും ഇയാൾ അടിച്ച് അവശയാക്കി. ഇവരേയും കുഞ്ഞിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണു യുവതി സുബിനെ വിവാഹം കഴിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുൻപാണ് വിവാഹം ചെയ്തത്. യുവതിക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിയെ ആണ് സുബിൻ മർദ്ദിച്ചത്.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കിൽ ഇംഗ്ലിഷ് അക്ഷരം എഴുതാൻ നിർദേശിച്ചു. തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളികഴിഞ്ഞു വന്നപ്പോൾ മർദനമേറ്റു തളർന്നു കതകിൽ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോൾ യുവതിയെയും മർദിച്ചു.