- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുമായുള്ള അവിഹിത ബന്ധത്തിൽ അസൂയ മൂത്ത് 84 കാരനായ ഭർത്താവ് 69 കാരിയെ വെടിവെച്ചു കൊന്നു; ശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു; ലിങ്കൻഷയറിലെ ഷൂട്ടിങ് റേഞ്ച് കൊലപാതക - ആത്മഹത്യയുടെ ചുരുളഴിയുമ്പോൾ
ലണ്ടൻ: ലിങ്കൺഷയറിൽ ഷൂട്ടിങ് റേഞ്ച് നടത്തിയിരുന്ന ദമ്പതികളുടെ മരണം പരിസരവാസികളെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഇപ്പോൾ അതിന്റെ ചുരുളഴിയുകയാണ്. റോബർട്ട് ജോബ്സൺ (84), റോസ് ജോബ്സൺ (69) ദമ്പതികളുടെ മരണം രാജ്യമാകെ ചർച്ചയായതാണ്. ഇപ്പോൾ പുറത്തു വരുന്ന വിവരം റോസ് ജോബ്സൺ തന്റെ ഭർത്താവിന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളുമായി പ്രണയത്തിൽ ആയെന്നും, ആ ദേഷ്യത്തിൽ റോബർട്ട് ജോബ്സൺ തന്റെ ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുമാണ്. ഡെയ്ലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തന്റെ ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞ റോബർട്ട് കുറച്ചു നാൾ വീട്ടിൽ നിന്നും മാറി നിന്നിരുന്നത്രെ. തന്റെ ഉറ്റ സുഹൃത്ത് പീറ്റ് റിങ്കുമായി ഭാര്യ പ്രണയത്തിലാണ് എന്നറിഞ്ഞ നിമിഷം റോബർട്ട് ആകെ തകർന്നതായും ചില അയൽവാസികളെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം റോബർട്ട് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.
ഭർത്താവിനേക്കാൾ 15 വർഷം ഇളയതായ റോസിന് രണ്ട് മക്കളുണ്ട്. പീറ്റ് റിങ്ക് കഴിഞ്ഞ 35 വർഷമായി റോസിന്റെ സുഹൃത്തുമാണ്. ഷൂട്ടിങ് സ്‌കൂളിൽ പഠിക്കുമ്പോൾ 1990 കളിൽ തുടങ്ങിയ സൗഹൃദമായിരുന്നു അത്. കഴിഞ്ഞ ആറു മാസക്കാലമായി പീറ്റ്, റോസുമായി ഏറെ അടുപ്പത്തിലായിരുന്നത്രെ. ഇരുവരും ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് ടെനെറൈഫിലേക്ക് ഹോളിഡേ ആഘോഷിക്കാൻ പോയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ദമ്പതികൾ നടത്തിയിരുന്ന വൈറ്റ് ലോഡ്ജ് ഷൂട്ടിങ് സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ ഒരു മൂലയിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കൊലപാതക-ആത്മഹത്യ കേസായി ഇതിനെ പരിഗണിച്ച പൊലീസ് ആദ്യമുതൽ തന്നെ ഇതിൽ മൂന്നാമതൊരാളുടെ പങ്ക് നിഷേധിച്ചിരുന്നു. സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ടിരുന്നവരായിരുന്നു ഇരുവരും.
ഈ വേനൽ ആരംഭം മുതൽ റോബർട്ട് ജോബ്സൺ ഭാര്യയിൽ നിന്നും അകന്ന് ലിങ്കൺഷയറിലെ ഈസ്റ്റ് ഹാൾട്ടൺ ഗ്രാമത്തിലായിരുന്നു താമസം. ഉറ്റ സുഹൃത്തായ പീറ്റ് റിനിക് തന്നെ ചതിച്ചതായി അയാൾ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു റോബർട്ട് താമസം മാറ്റിയത്. ദീർഘകാലമായി സുഹൃത്തായിരുന്ന പീറ്റ്, റോസ്സിനെ ഇടക്കിടെ കാണുന്നതിൽ റോബർട്ട് അസ്വസ്ഥനായിരുന്നു എന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു സുഹൃത്ത് പറഞ്ഞു. അവർ തമ്മിൽ ഏറെ അടുപ്പത്തിലായിരുന്നെന്നും അയാൾ സൂചിപ്പിച്ചു.
റോബർട്ട് ആയിരുന്നു പീറ്റിനെ ഷൂട്ടിങ് പഠിപ്പിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ചില ആരോഗ്യ പ്രശ്നങ്ങളാൽ റോബർട്ടിന് തന്റെ ഷൂട്ടിങ് റേഞ്ചിന്റെ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ പീറ്റ് സഹായത്തിനെത്തുകയായിരുന്നു. അങ്ങിനെയാണ് ദീർഘകാല സുഹൃത്തുക്കളായ പീറ്റും റോസും വീണ്ടും ഒന്നിക്കുന്നത്.




