- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ കൺമുന്നിൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; നടുറോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി വിവസ്ത്രയാക്കി; മകന്റെ അതിക്രമം തടയാതെ അമ്മ; ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ്
ഹൈദരാബാദ്: തർക്കത്തിന് പിന്നാലെ നടുറോഡിൽ വച്ച് യുവതിക്ക് നേരെ അമ്മയുടെ കൺമുന്നിൽ യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹർനഗറിലാണ് സംഭവം. തന്റെ അമ്മ നോക്കി നിൽക്കേ യുവതിയെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി വിവസ്ത്രയാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള ഒരു തുണിക്കടയിൽനിന്ന് ഇറങ്ങി വരികയായിരുന്ന യുവതിയുടെ ശരീരത്തിൽ യുവാവ് മോശമായ രീതിയിൽ സ്പർശിച്ചു. ഇതേതുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെയാണ് അതിക്രമം അരങ്ങേറിയത്.
രോഷാകുലനായ ഇയാൾ നടുറോഡിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി. ആ നേരത്ത് അതുവഴി സ്‌കൂട്ടറിൽ എത്തിയ സ്ത്രീ സംഭവത്തിൽ ഇടപെട്ടു. എന്നാൽ ഇവരെയും യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് വിവസ്ത്രയായി നടുറോഡിൽ അൽപനേരം കിടക്കേണ്ടി വന്നു. അവിടെയെത്തിയ സ്ത്രീകൾ പ്ലാസ്റ്റിക് ഷീറ്റ് യുവതിയുടെ ശരീരത്തിൽ പുതപ്പിക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അമ്മ മകന്റെ അതിക്രമത്തിൽനിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. അമ്മയ്ക്കും മകനുമെതിരെ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തു.




