- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബ്രദർ മാസ്റ്റർ ഷെഫ് മത്സരാർത്ഥിയും, ബി ബി സി കൊമേഡിയനുമായ ഇന്ത്യൻ വംശജൻ ഹർദീപ് സിങ് കോഹ്ലി ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയ കോഹ്ലി പിന്നീട് കോടതിയിൽ ഹാജരാകും
സെലിബ്രിറ്റി ബിഗ് ബ്രദർ, സെലിബ്രിറ്റി മാസ്റ്റർ ഷെഫ് ഷോകളിലെ മത്സരാർത്ഥിയും ബി ബി സിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച വ്യക്തിയുമായ ഇന്ത്യൻ വംശജൻ ഹർദീപ് സിങ് കോഹ്ലി നേരത്തേ നടത്തിയ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. രണ്ട് കുട്ടികലുടെ പിതാവായ കോഹ്ലി, 2009 ൽ ഭാര്യ ഷാമില സിംഗുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചതിനു ശേഷം ഒറ്റക്കായിരുന്നു താമസം. അറസ്റ്റ് ചെയ്ത കോഹ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഒന്നിലധികം സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്. കഴിഞ്ഞ മാസമായിരുന്നു ടൈംസ് ഈ പരാതികളുടെ കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്ത കാലത്തല്ലാതെ നടന്ന ഒരു പറ്റം ലൈംഗികാതിക്രമങ്ങളുടെ പേരിൽ 54 വയസ്സുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്‌കോട്ട്ലാൻഡ് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. അയാളെ ജാമ്യത്തിൽ വിട്ടയച്ചതായും പിന്നീട് ഒരു ദിവസം കോടതിയിൽ ഹാജരാകുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
2006-ലെ മാസ്റ്റർ ഷെഫ് മത്സരത്തിലെ റണ്ണർ അപ്പ് ആയ കോഹ്ലി 2018-ലെ ബിഗ് ബ്രദർ ഷോയിൽ ഹൗസ്മേറ്റും ആയിരുന്നു. എല്ലാവരാലും സ്നേഹിക്കപ്പെട്ട് പരാജയമടയുന്നതാണ്, ഒരിക്കലും ബിഗ് ബ്രദർ ഹൗസിലേക്ക് പോകാൻ കഴിയാത്തതിനേക്കാൾ നല്ലത് എന്നായിരുന്നു മത്സരം തുടങ്ങുന്നതിന് മുൻപ് അന്ന് കോഹ്ലി പറഞ്ഞത്. 1966-ൽ ആയിരുന്നു ഇയാളുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നും ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയത്. 1969 ൽ ആയിരുന്നു ഇയാളുടെ ജനനം.
ഇയാളുടെ അനുജൻ 51 കാരനായ സഞ്ജീവ് അറിയപ്പെടുന്ന ഒരു എഴുത്തുകാരനും നടനുമാണ്. ബി ബി സി സ്‌കോട്ട്ലാൻഡിന്റെ സ്റ്റിൽ ഗെയിമിൽ നവിദ് എന്ന ഷോപ്പ് കീപ്പറെ അവതരിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ഇയാളുടെ ജേഷ്ഠൻ മെട്രോപോളിറ്റൻ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനുമാണ്. 1974-ൽ നാല് വയസ്സുള്ളപ്പോഴായിരുന്നു കോഹ്ലിയുടെ കുടുംബം സ്‌കോട്ട്ലാൻഡിലെക്ക് താമസം മാറ്റുന്നത്. ഒരു അദ്ധ്യാപകനായി ജീവിതമാരംഭിച്ച കോഹ്ലിയുടെ പിതാവ് പിന്നീട് നിരവധി വീടുകളും മറ്റും വാടകക്ക് നൽകുന്ന ഒരു വലിയ ഭൂവുടമയായി മാറി.
ഗ്ലസ്ഗോ യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം ബി ബി സി സ്‌കോട്ട്ലാൻഡിൽ പ്രൊഡക്ഷൻ ട്രെയിനി ആയി ജോലിയിൽ കയറിയ ഇയാൾക്ക് കോമേഡിയനുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ബി ബി സിക്ക് വേണ്ടി ചിൽഡ്രൻസ് ടെലിവിഷൻ നിർമ്മിച്ച ഇയാൾ പിന്നീട് യുവാക്കൾക്കുള്ള പരിപാടികളിലും വിനോദ പരിപാടികളിലുമായിരുന്നു കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്.
1996 മുതൽ സ്വതന്ത്ര സംവിധായകനായി മാറിയ ഇയാൾ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 2008 ലെ മാൻ ബുക്കർ പ്രൈസ് ജഡ്ജിങ് പാനലിലും ഇയാൾ അംഗമായിരുന്നു.




