- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം ബെഡ് ബോക്സിൽ ഒളിപ്പിച്ച നിലയിൽ; കൊലയാളി സ്ത്രീയെന്ന് സംശയം; തെളിവായി സിസിടിവി ദൃശ്യം;. അന്വേഷണം തുടരുന്നു
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ പതിനൊന്നു വയസ്സുകാരന്റെ മൃതദേഹം ബെഡ് ബോക്സിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബെഡ് ബോക്സിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയ്ക്കൊപ്പം വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന ദിവ്യാൻഷാണ് മരിച്ചത്.
വീട്ടിൽ നിന്ന് പുറത്തേയ്ക്ക് വന്ന സ്ത്രീയാകാം ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ് കണ്ടതെന്ന് കുട്ടിയുടെ അമ്മ നീലു പറയുന്നു. മകൻ പുറത്ത് എവിടെയെങ്കിലും പോയി കാണുമെന്നാണ് കരുതിയത്. എന്നാൽ കുട്ടി ഇന്ന് ക്ലാസിൽ വന്നിട്ടില്ലെന്ന് ഡാൻസ് ടീച്ചർ വിളിച്ചറിയിച്ചതോടെ ആശങ്ക ഉയർന്നതായും നീലു പറയുന്നു.
പൂട്ട് തുറന്ന് അകത്തുകയറി മുറിയിൽ നോക്കിയപ്പോൾ ബെഡ്ഷീറ്റും തലയിണയും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടർന്ന് ബെഡ് ബോക്സ് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ മകനെ കണ്ടെത്തിയതെന്ന് നീലു മൊഴി നൽകിയതായി പൊലീസ് പറയുന്നു.
കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ പറയുന്നതായും പൊലീസ് പറയുന്നു. സിസിടിവിയിൽ കണ്ട സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു




