നാഗ്പൂർ: ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് സന ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അമിത് സാഹു അറസ്റ്റിൽ. സന ഖാനെ 10 ദിവസം മുമ്പാണ് കാണാതായത്. പിന്നീട് മധ്യപ്രദേശിലെ ജബൽപൂരിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത് സാഹു കുറ്റം സമ്മതിച്ചിട്ടുണ്ട്.

ജബൽപൂരിലെ ഖോറ ബസാറിൽ നിന്നാണ് അമിത് സാഹുവിനെയും മറ്റൊരാളെയും നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയ ശേഷം സാഹു സനയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. അതിനാൽ മൃതദേഹം പൊലീസിന് കണ്ടെടുക്കാനായില്ല.

ജബൽപൂർ സന്ദർശനത്തിനിടെയാണ് സന ഖാനെ കാണാതായത്. ബിസിനസ് പങ്കാളിയെ കാണാനായിരുന്നു യാത്ര. ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയായിരുന്നു സന. ഒരു മാസം മുമ്പ് ജബൽപൂരിലെ കുപ്രസിദ്ധ കുറ്റവാളി പപ്പു ഷാഹു സനയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

ബിജെപി വനിതാ നേതാവ് സന ഖാനെ കാണാതായി പത്ത് ദിവസത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് വെളിപ്പെടുത്തിയത്. സംഭവത്തിൽ നാഗ്പൂർ പൊലീസ് ജബൽപൂരിലെ ഘോരാ ബസാർ പ്രദേശത്ത് നിന്ന് ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സനാ ഖാന്റെ മൃതദേഹം നദിയിൽ എറിഞ്ഞുവെന്നാണ് അമിത് സാഹു പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതുവരെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സന ഖാനെയാണ് ജബൽപൂർ സന്ദർശിച്ച ശേഷം കാണാതാകുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് ജബൽപൂരിലേക്ക് സനാ ഖാൻ പോയന്നായിരുന്നു കുടുംബം പറഞ്ഞത്. ജബൽപൂരായിരുന്നു സനാഖാന്റെ അവസാനത്തെ ലൊക്കേഷൻ. സ്വകാര്യ ബസിൽ നാഗ്പൂരിൽ നിന്ന് പുറപ്പെട്ട സന അടുത്ത ദിവസം നഗരത്തിലെത്തിയ ശേഷം അമ്മയെ വിളിച്ചു.

എന്നാൽ, പിന്നീട് കാണാതാകുകയായിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത നാഗ്പൂർ പൊലീസ് മഹാരാഷ്ട്രയിലേക്ക് തിരിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാഗ്പൂരിലെ സജീവ ബിജെപി പ്രവർത്തകയാണ് സനാ ഖാൻ.