- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്തതിന് 14കാരനെ മർദിച്ചു; രക്ഷിക്കാൻ ഓടിയെത്തിയ അച്ഛനെ അക്രമികൾ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു; ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പിതാവിനെ അടിച്ചുകൊന്നു. ഓക്ല സഞ്ജയ് കോളനിയിലാണു സംഭവം. കൗമാരക്കാരായ കുട്ടികൾ ചേർന്ന് മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നത്. ചുമട്ടു തൊഴിലാളിയായ മുഹമ്മദ് ഹനീഫ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കുന്നതിനാണ് ഫനീഫിന്റെ 14 വയസ്സുകാരനായ മകൻ രാത്രിയിൽ തെരുവിലെത്തിയത്. ബൈക്കിനു മുകളിൽ അഞ്ചു പേരടങ്ങുന്ന സംഘം ഇരിക്കുന്നുണ്ടായിരുന്നു. ഇവരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് തർക്കമായി. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങി. ബഹളം കേട്ടാണ് ഹനീഫ് ഇവിടേക്ക് എത്തിയത്.
ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഹനീഫ് പുറത്തേക്ക് ഓടി. മകനെ ഒരു സംഘം ആക്രമിക്കുന്നത് കണ്ട അദ്ദേഹം രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സംഘം ഇയാൾക്ക് നേരെ തിരിയുകയും ഇഷ്ടിക കൊണ്ട് മർദിക്കുകയും ചെയ്തു.
മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഹനീഫിനെയും സംഘം ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ നിയോഗിച്ചിരിക്കെയാണു ദാരുണമായ സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.




