- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടുകയിൽ ഭക്ഷണം കഴിക്കാൻ ഭർത്താവിനൊപ്പമെത്തിയ യുവതിയെയും കുഞ്ഞിനെയും കാമുകൻ തട്ടിക്കൊണ്ടു പോയെന്ന് പരാതി; യുവതി മുൻപ് രണ്ടു തവണ ഇയാൾക്കൊപ്പം പോയിരുന്നതാണെന്ന് പൊലീസ്; ഇത്തവണത്തേത് ശരിക്കും കിഡ്നാപ്പിങ്!
തിരുവല്ല: ഭർത്താവിനൊപ്പം തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങിയ യുവതിയെയും (23) കുഞ്ഞിനെയും കാമുകൻ കാറിലെത്തി തട്ടിക്കൊണ്ടു പോയെന്ന് പരാതി. തിരുവല്ല സ്വദേശിനിയെയും കുഞ്ഞിനെയുമാണ് കൊണ്ടു പോയിരിക്കുന്നത്. ഇന്നലെ രാത്രി 11 ന് തിരുമൂലപുരത്തു വച്ചാണ് സംഭവം. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ കാമുകൻ പ്രിന്റു പ്രസാദിനെതിരേ പൊലീസ് കേസെടുത്തു.
കാറിലെത്തിയ കാമുകൻ അടങ്ങുന്ന നാല് അംഗ സംഘമാണ് കിഡ്നാപ്പിങ് നടത്തിയത്. ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു. പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻപ് പ്രിന്റോയും യുവതിയും തിരുവല്ലയിലെ ഒരു കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ അടുപ്പം പ്രണയമായി. ആറുമാസം മുൻപ് ഇരുവരും നാടുവിട്ടു.
നാലു മാസത്തോളം കണ്ണൂരിൽ താമസിച്ച ശേഷം തിരികെ വന്ന യുവതിയെ ഭർത്താവ് കൂടെക്കൂട്ടുകയും ചെയ്തു. ഇതിന് ശേഷം ഒരു തവണ കൂടി യുവതി കാമുകനൊപ്പം പോയിരുന്നുവത്രേ. രണ്ടാമതും ഇവർ തിരികെ എത്തുകയും കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയും ചെയ്യുകയായിരുന്നു. ഇന്നലെ യുവതിയെ ശരിക്കും ബലം പ്രയോഗിച്ചാണ് കൊണ്ടു പോയത്. കാറിൽ കയറാൻ മടിച്ച യുവതിയെ നാലംഗ സംഘം പിടിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പറയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്