- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണ ഇടപാടും അനധികൃത മനുഷ്യക്കടത്തും; പടിഞ്ഞാറൻ ലണ്ടനിലെ ഇന്ത്യൻ വംശജരായ ക്രിമിനിൽ സംഘത്തിന് മൊത്തം 70 വർഷം ജയിൽ ശിക്ഷ; ഇടുങ്ങിയ വാനിൽ ഡച്ച് പൊലീസ് കണ്ടെത്തിയ ഗർഭിണിയായ സ്ത്രീയും കുട്ടികളുമടങ്ങുന്ന 17 അഫ്ഗാൻ അഭയാർത്ഥികൾ ഈ സംഘത്തിന്റെ ഇരകൾ
ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ കുഴൽ പണമിടപാടുകളും മനുഷ്യക്കടത്തും നടത്തിവന്ന ലണ്ടനിലെ ഇന്ത്യൻ വംശജരുടെ സംഘത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. 2017 നും 2019 നും ഇടയിലായി 70 മില്യൻ പൗണ്ടാണ് ഇവർ പണമായി യു കെയ്ക്ക് വെളിയിലേക്ക് കടത്തിയത്. ഇതിനായി നിരവധി തവണ ഇവർ ദുവായ് സന്ദർശിക്കുകയും ചെയ്തു. നാഷണൽ ക്രൈം ഏജൻസി (എൻ സി എ) നടത്തിയ അന്വേഷണത്തിലായിരുന്നു ഇക്കാര്യം തെളിഞ്ഞത്.
ക്ലാസ്സ് എ വിഭാഗത്തിൽ പെടുന്ന മയക്കു മരുന്നുകൾ വിറ്റും അനധികൃത മനുഷ്യക്കടത്തിലൂടെയുമായിരുന്നു ഇവർ ഈ പണം സമ്പാദിച്ച. കുഴൽ പണ ഇടപാടിലെ ഗൂഢാലോചനയിൽ മുഖ്യ പങ്ക്വഹിച്ച സംഘത്തലവൻ 45 കാരനായ ചരൺ സിംഗിന് കോടതി പന്ത്രണ്ടര വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. അയാളുടെ അടുത്ത അനുയായിയും സംഘത്തിലെ രണ്ടാമനുംകായ വൽജീത് സിംഗിന് 11 വർഷത്തെ തടവും സ്വന്തർ സിംഗി ധാലിന് 10 വർഷത്തെ തടവും വിധിച്ചു. സ്വന്തർ സിംഗിന് മനുഷ്യക്കടത്ത് കേസിൽ 5 വർഷത്തെ തടവ് അധികമായി വിധിച്ചിട്ടുണ്ട്.
ക്രോയ്ഡോൺ ക്രൗൺ കോടതിയിൽ രണ്ട് കേസുകളിലായി മൊത്തം 18 പേരെയാണ് വിചാരണ ചെയ്തത്. സംഘത്തിലെ ബാക്കി 15 അംഗങ്ങൾക്ക് 9 വർഷം മുതൽ 11 മാസം വരെയുള്ള ശിക്ഷകളാണ് നൽകിയിരിക്കുന്നത്. നേരത്തെ 1.5 മില്യൻ പൗണ്ടാണ് പണമായി ഇവരിൽ നിന്നും എൻ സി എ പിടിച്ചെടുത്തത്. പിന്നീട് ഫ്ളൈറ്റ് ഡാറ്റയും ക്യാഷ് ഡിക്ലറേഷനുമൊക്കെ വിശദമായി പരിശോധിച്ചപ്പോഴാണ് കൂടുതൽ പണം വിദേശത്തേക്ക് കടത്തിയതായി തെളിഞ്ഞത്.
അതിനോടൊപ്പം 17 പേരടങ്ങുന്ന ഒരു അഫ്ഗാൻ സംഘത്തെ അനധികൃതമായി യു കെയിലേക്ക് കടത്താൻ ഇവർ ശ്രമിച്ചതായും എൻ സി എ കണ്ടെത്തി. 2019-ൽ ഒരു വാനിലായിരുന്നു അഞ്ച് കുട്ടികളും ഒരു ഗർഭിണിയും അടങ്ങുന്ന സംഘത്തെ ഇവർ യു കെയിലേക്ക് കടത്താൻ ശ്രമിച്ചത്. വഴിയിൽ ഡച്ച് പൊലീസ് പിടികൂടുമ്പോൾ, വാനിനകത്ത് പ്രത്യേകം തയ്യാറാക്കിയ, വായുസഞ്ചാരം പോലുമില്ലാത്ത രണ്ട് മരക്കൂടുകളിൽ വിയർത്തൊലിച്ച് ഇരിക്കുകയായിരുന്നു അഭയാർത്ഥികൾ.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നേരത്തേ യു എ ഇയിൽ താമസിച്ചിരുന്ന, ഹൗൺസ്ലോ സ്വദേശി ചരൺ സിങ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ റെയ്ഡിൽ മറ്റ് പ്രതികളും കുടുങ്ങുകയായിരുന്നു. പണം, യു കെ യ്ക്ക് വെളിയിലേക്ക് കടത്താൻ ചരൺ സിംഗായിരുന്നു തന്റെ സംഘാംഗങ്ങല്ക്ക് വിമാന ടിക്കറ്റുകൾ എടുത്തു നൽകി അയച്ചിരുന്നത്. മാത്രമല്ല, എപ്പോഴൊക്കെ എത്ര തുക കടത്തി എന്നതിന്റെ കൃത്യമായ കണക്കും ഇയാൾ സൂക്ഷിച്ചിരുന്നു. ഇത് പ്രകാരം, 2017- ൽ മാത്രം ഇയാളും ഇയാളുടെ സംഘാംഗങ്ങളും ചുരുങ്ങിയത് 58 വിദേശ യാത്രകളെങ്കിലും നടത്തിയതായി കണ്ടെത്തി.
ജനുവരിയിൽ ആരംഭിച്ച ആദ്യ കേസിന്റെ വിചാരണ ഏപ്രിലിൽ അവസാനിച്ചപ്പോൾ ചരൺ സിങ് ഉൾപ്പടെയുള്ള ആറുപേർ കുഴൽ പണമിടപാടിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് പേർ അനധികൃത മനുഷ്യക്കടത്തിലും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഏപ്രിലിൽ ആയിരുന്നു രണ്ടാമത്തെ കേസിന്റെ വിചാരണ ആരംഭിച്ചത്. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്താനും അവ പിടിച്ചെടുക്കാനുമുള്ള നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.