ന്യൂഡൽഹി: ഡൽഹി ആർകെ പുരത്തു 42 കാരനായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അനീസ് എന്നയാളാണു പൊലീസിന്റെ പിടിയിലായത്. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണു അനീസ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 29നു മഹേഷിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സെപ്റ്റംബർ രണ്ടിനു മഹേഷിന്റെ മൃതദേഹം കണ്ടെത്തി.

മഹേഷ് കുമാറിന്റെ ഓഫിസിലെ ക്ലർക്കാണു പ്രതിയായ അനീസ്. മഹേഷ് കുമാർ തന്റെ കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ പ്രകടിപ്പിച്ചതും ഒൻപതു ലക്ഷത്തിന്റെ കടം വീട്ടതാത്തതുമാണു കൃത്യം ചെയ്യാൻ അനീസിനെ പ്രേരിപ്പച്ചത്. ഓഗസ്റ്റ് 28നു ജോലിയിൽ നിന്ന് ഓഫ് എടുത്ത അനീസ് കൃത്യം നടത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങൾ വാങ്ങുകയായിരുന്നു. തുടർന്നു ഉച്ചകഴിഞ്ഞു മഹേഷിനോട് തന്റെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടു.

അനീസ് ആവശ്യപ്പെട്ടതു പ്രകാരം വീട്ടിലെത്തിയ മഹേഷിനെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി. തുടർന്നു തന്റെ ബൈക്കിൽ നാട്ടിലേക്കു പോയ അനീസ് പിറ്റേദിവസം തിരിച്ചെത്തി മൃതദേഹം  മറവുചെയ്തു. തുടർന്ന് ആ ഭാഗത്ത് സിമിന്റിടുകയും ചെയ്തു.

സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്സിലെ സീനിയർ സർവേയറായ മഹേഷാണ് കൊല്ലപ്പെട്ടത്. മഹേഷ് അനീസിൽ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്‌തെന്നും പൊലീസിനോട് പറഞ്ഞു.

ഓഗസ്റ്റ് 28ന് അനീഷ് അവധിയെടുത്ത് ഗൂഢാലോചന നടത്തി. ലാജ്പത് നഗർ, സൗത്ത് എക്സ്റ്റൻഷൻ മാർക്കറ്റുകൾ എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം കൊലപാതകത്തിനും അത് മറച്ചുവെക്കാനാവശ്യമായ സാധനങ്ങൾ വാങ്ങിയെന്നും പൊലീസ് പറഞ്ഞു. ആറടി പോളിത്തീൻ കവറും ഇയാൾ വാങ്ങി. സംഭവദിവസം അനീസ് മഹേഷിനെ സ്വന്തം താമസ സ്ഥലത്തേക്ക് ക്ഷണിച്ചു. തുടർന്ന് മഹേഷ് ആർകെ പുരം സെക്ടർ 2 ലെ അനീഷിന്റെ വസതിയിൽ എത്തി. വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അനീസ് മാരകമായി തലയിൽ അടിക്കുകയായിരുന്നു.

തുടർന്ന് സോനിപട്ടിലെ വീട്ടിലേക്ക് രക്ഷപ്പെട്ടു. അടുത്ത ദിവസം തിരിച്ചെത്തിയ അനീസ് 1.5 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. മഹേഷിന് എത്താത്തതിനെ തുടർന്ന് മഹേഷിന്റെ സഹോദരൻ പരാതി നൽകി. സെപ്റ്റംബർ 2 ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.