- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏനാത്ത് കടികയിലേത് മകനെ കൊലപ്പെടുത്തിയുള്ള പിതാവിന്റെ ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം; കനംകുറഞ്ഞ കയർ കൊണ്ട് മാത്യു മെൽവിന്റെ കഴുത്ത് ഞെരിച്ചുവെന്നും സൂചന
അടൂർ: ഏനാത്ത് കടികയിൽ മകനെ കൊന്ന് പിതാവ് തൂങ്ങി മരിച്ചത് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. വടക്കടത്തുകാവ് കല്ലും പുറത്ത് പടിപ്പുരയിൽ മാത്യു പി. അലക്സ് (47), മൂത്ത മകൻ മെൽവിൻ മാത്യൂ (9) എന്നിവരാണ് മരിച്ചത്. ഏനാത്ത് കടികയിലെ വാടകവീട്ടിൽ മെൽവിന്റെ മൃതദേഹം നിലത്തു വിരിച്ച ഷീറ്റിലും മാത്യുവിന്റേത് സ്റ്റെയർകേസിന്റെ കൈവരിയിൽ തൂങ്ങിയ നിലയിലുമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
കനം കുറഞ്ഞ കയർ ഉപയോഗിച്ച് മെൽവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാത്യു തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജന്റെ പ്രാഥമിക നിഗമനം. മൃതദേഹ പരിശോധനയിൽ മെൽവിന്റെ ശരീരത്തിൽ പുറമേ മുറിവുകളോ പാടോ കണ്ടെത്തിയിരുന്നില്ല. പിതാവിന്റെ മൃതദേഹം കണ്ട് മെൽവിൻ കുഴഞ്ഞു വീണ് മരിച്ചുവെന്നും സംശയിച്ചിരുന്നു.
ഇളയമകൻ ആൽവിൻ രാവിലെ ഒമ്പതരയോടെ ഉറക്കം ഉണർന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ആൽവിന്റെ നിലവിളികേട്ട് സമീപവാസികൾ എത്തുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. മാത്യൂവിന്റെ ഭാര്യ ആശ ജോലിക്കായി വിദേശത്താണ്. മാത്യൂ നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ഏറെ നാളായി നാട്ടിലുണ്ട്. മെൽവിൻ മാത്യൂ കിഴക്കുപുറം ഗവ.എച്ച്.എസ്.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടു മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മൃതദേഹ പരിശോധന റിപ്പോർട്ട് ഉപയോഗിച്ച് തുടരന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു. വിവരമറിഞ്ഞ് മാത്യുവിന്റെ ഭാര്യ ആശ വിദേശത്ത് നിന്ന് നാട്ടിലെത്തിയി്ട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്