- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുകൾ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചു; വായിൽ ചെളിനിറച്ചു; ശരീരത്തിൽ ആഴത്തിലുള്ള ഏഴുമുറിവുകൾ; ലഖിംപുർ ഖേരിയിൽ കാണാതായ 13-കാരി ക്രൂരമായി കൊല്ലപ്പെട്ടനിലയിൽ; അന്വേഷണം തുടരുന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. ഗ്രാമത്തിലെ കരിമ്പിൻത്തോട്ടത്തിലാണ് 13 വയസ്സുകാരിയുടെ മൃതദേഹം ആഴത്തിലുള്ള മുറിവുകളോടെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരമാസകലം മാരകമായി മുറിവേറ്റതായും കണ്ണുകൾ തകർത്തനിലയിലാണെന്നും പൊലീസ് പറഞ്ഞു. കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
മദ്രസയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഗ്രാമത്തിലെ കരിമ്പിൻത്തോട്ടത്തിൽ കുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കണ്ണുകൾ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചനിലയിലാണ്. വായിൽ ചെളിനിറച്ചതായും കൊല്ലപ്പെടുന്നതിന് മുൻപ് ക്രൂരമായ ഉപദ്രവത്തിനിരയായിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
.
പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള ഏഴുമുറിവുകളുണ്ടെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ പ്രതികരിച്ചത്. ക്രൂരമായ ഉപദ്രവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും സ്വകാര്യഭാഗങ്ങളുടെ സമീപം മുറിവുകളുണ്ടെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എ.എസ്‌പി. നൈപാൽ സിങ് അറിയിച്ചു. നാലുസംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സാമൂഹികവിരുദ്ധരടക്കം നിരീക്ഷണത്തിലാണ്. വൈകാതെ തന്നെ പ്രതികൾ പിടിയിലാകുമെന്നും എ.എസ്‌പി. മാധ്യമങ്ങളോട് പറഞ്ഞു.