- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പതിനേഴോളം കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തിയത് അഴുക്കുചാലിൽനിന്നും; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിൽ വധശിക്ഷ വിധിച്ച രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിൽ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച മുഖ്യപ്രതി സുരേന്ദ്ര കോലി അടക്കം രണ്ട് പ്രതികളെ കോടതി കുറ്റവിമുക്തനാക്കി. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ മറ്റൊരുപ്രതിയായ മൊനീന്ദർ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഈ കേസുകളിൽ മൊനീന്ദർ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
2005 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2006 ഡിസംബറിൽ നിഥാരിയിലെ അഴുക്കുചാലിൽനിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്. 17-ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
കുട്ടികളെ മിഠായിയും ചോക്ലേറ്റും നൽകി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിച്ചതായും പൊലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികൾ ഉപേക്ഷിച്ചിരുന്നത്.
2006 ഡിസംബറിൽ നോയിഡയിലെ നിഥാരി ഗ്രാമത്തിലെ ഒരു വീടിനടുത്തുള്ള അഴുക്കുചാലിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവിൽ, ഇരകളിൽ ഒരാളുടെ തിരോധാനത്തിൽ കോലിയെയും അയാളുടെ തൊഴിലുടമ പന്ദേറിനെയും കസ്റ്റഡിയിലെടുത്തു. കോലിയുടെ കുറ്റസമ്മതത്തിന് ശേഷം പൊലീസ് സമീപത്തെ കരയിൽ കുഴിയെടുത്ത് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
കേസ് ഉടൻ തന്നെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) യ്ക്ക് കൈമാറി - 16 കേസുകൾ രജിസ്റ്റർ ചെയ്തു, എല്ലാ കേസുകളിലും സുരീന്ദർ കോലിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിവയ്ക്ക് കുറ്റപത്രം നൽകി, തെളിവ് നശിപ്പിച്ചതിന് പുറമേ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും പന്ദേറിനെയും പിടികൂടുകയായിരുന്നു. നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
കോലിയുടെ തൊഴിലുടമയായ മൊനീന്ദർ സിങ് പാന്ഥർക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇയാളും കേസിൽ പിടിയിലായി. നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.
കൂട്ടക്കൊലക്കേസിൽ പ്രതികൾക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചിരുന്നു. 2014 സെപ്റ്റംബർ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഒന്നരമണിക്കൂർ മുൻപാണ് ഇത് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബർ എട്ടിന് പുലർച്ചെ നടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ജസ്റ്റിസുമാരായ എച്ച്.ആർ.ദത്തു, എ.ആർ.ദാവെ എന്നിവരാണ് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടത്.
സമീപകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ക്രിമിനൽ കേസുകളിലൊന്നാണ് നിഥാരി കൂട്ടക്കൊലക്കേസ്. നോയിഡയിലെ നിഥാരി പ്രദേശത്ത് ക്രൂരമായ കൊലപാതകങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുരേന്ദ്ര കോലിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കോലി സീരിയൽ കില്ലറാണെന്ന് വിലയിരുത്തിയ കോടതി, അയാളോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. 16 കേസുകളാണ് കോലിക്കെതിരെ രജിസ്റ്റർ ചെയ്തത്. ഇയാളുടെ തൊഴിലുടമയായ മൊനീന്ദർ സിങ് പാന്ദറും കൊലപാതകങ്ങളിൽ ചില കേസുകളിൽ ശിക്ഷിക്കപ്പെടുകയും, മറ്റു ചിലതിൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു.
രണ്ട് കേസുകളിലായി വിചാരണക്കോടതി വിധിച്ച വധശിക്ഷയെ പാന്ദർ അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കോലിക്കെതിരെ രജിസ്റ്റർ ചെയ്ത 16 കേസുകളിൽ പന്ത്രണ്ട് കേസുകളിലാണ് വധശിക്ഷ വിധിച്ചത്.


