- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരിൽ 130 പവൻ സ്വർണവും 15 ലക്ഷം രൂപയും കവർന്നത് അസുഖ ചികിൽസയുടെ പേരിൽ; വേങ്ങരയിലെ മങ്ങാടൻ അബ്ദുൽ മൻസൂറിന്റേത് സമാനതകളില്ലാത്ത തട്ടിപ്പ്
താനൂർ: മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരിൽ 130 പവൻ സ്വർണവും 15 ലക്ഷം രൂപയും കവർന്നത് അസുഖ ചികിൽസയുടെ പേരിൽ. വേങ്ങര പറമ്പിൽപീടിക മങ്ങാടൻ അബ്ദുൽ മൻസൂറാണ് (42) പിടിയിലായത്. അൻപതുകാരിയായ താനൂർ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും രോഗശമനത്തിനായാണ് ഇവർ മന്ത്രവാദിയായ അബ്ദുൾ മൻസൂറിനെ സമീപിക്കുന്നത്.
ഇവരുടെ മകളുടെ കൈയിൽ നിന്നാണ് പണം തട്ടിയത്. മന്ത്രവാദ ചികിത്സയ്ക്കെന്നും കോഴിക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് 75 പവനും 15 ലക്ഷം രൂപയും 2022 മാർച്ചിൽ കൈവശപ്പെടുത്തുകയായിരുന്നു. മരുമകളും ഇയാളുടെ കെണിയലകപ്പെട്ടു. മരുമകളിൽ നിന്ന് 25 പവൻ സ്വർണമാണ് തട്ടിയത്. ഇതിനിടെ പരാതിക്കാരിയിൽ നിന്ന് 30 പവൻ സ്വർണംകൂടി തട്ടിയെടുത്തു. അബ്ദുൽ മൻസൂറിന്റെ മകനും പിതാവിനൊപ്പം തട്ടിപ്പിൽ പങ്കാളിയായി. പിന്നീട് കുടുംബം പരാതിയുമായി എത്തി. ഇതോടെ പൊലീസ് അന്വേഷണവും തുടങ്ങി.
സിഐ. ജീവൻജോർജിന്റെ നേതൃത്വത്തിൽ എസ്‌ഐ. ജലീൽ കറുത്തേടത്ത്, ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിഷ, അനീഷ്, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വേങ്ങര കുറ്റാളൂരിനടുത്തു ചികിത്സ നടത്തിയിരുന്നു മൻസൂർ. കോഴിക്കച്ചവടമാണ് ഇയാളുടെ പ്രധാന ജോലി. പലയിടത്തും കോഴിക്കടകൾ നടത്തിയിരുന്നു.




