- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ദുഷ്ടയായ അമ്മ എന്റെ പിതാവിനെ കൊല്ലുന്നത് ഞാൻ കണ്ടതാണ്... അവരെ തൂക്കിക്കൊല്ലുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു''; ഭർത്താവിനെ ബിരിയാണിയിൽ വിഷം ചേർത്തുകൊന്നതിന് വധശിക്ഷ; പഞ്ചാബി വംശജയായ ബ്രിട്ടീഷുകാരിയുടെ മകൻ വേദന പറയുമ്പോൾ
ലണ്ടൻ: ആ ചെറുബാല്യം അവന് നൽകിയത് നടുക്കുന്ന അനുഭവമാണ്. പൂക്കളും ചിത്രശലഭങ്ങളും സ്വപ്നങ്ങൾ തീർക്കേണ്ട ആ മനസ്സിലേക്ക് കാലം എറിഞ്ഞിട്ടുകൊടുത്തത് രക്തതുള്ളികളായിരുന്നു, അതും സ്വന്തം പിതാവിന്റെ. കേവലം ഒൻപത് വയസ്സുള്ളപ്പോൾ സ്വന്തം പിതാവിന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വരിക എന്നത് സാധാരണഗതിയിൽ ചിന്തിക്കാൻ പോലും ആകാത്ത ആഘാതമായിരിക്കും മനസ്സിൽ ഏൽപ്പിക്കുക. കൊലപാതകി സ്വന്തം മാതാവാകുമ്പോഴോ ?
വിവരിക്കാൻ ആകാത്ത ആ ദുർനിമിഷങ്ങളിലൂടെ കടന്നു പോയ മകൻ ഉറപ്പിച്ചു പറയുന്നു, അമ്മ തന്നെയാണ് തന്റെ അച്ഛനെ കൊന്നതെന്ന്. അമ്മയ്ക്ക് വിധിച്ച വധശിക്ഷ നടപ്പിലാക്കുവാൻ കാത്തിരിക്കുകയാണെന്നും അവൻ പറയുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയായ രമൺദീപ് സിംഗിനാണ് ഇന്ത്യൻ കോടതി വധശിക്ഷ വിധിച്ചത്, കാമുകനുമൊത്ത് തന്റെ ഭർത്താവിനെ കൊന്നതിനാണ്. ബിരിയാണിയിൽ മയക്കുമരുന്ന് ചേർത്ത് നൽകുകയും ഉറങ്ങിക്കിടന്ന് ഭർത്താവിനെ ശ്വാസം മുട്ടിച്ചും കഴുത്ത് മുറിച്ചും കൊല്ലുകയായിരുന്നു എന്നതാണ് കേസ്.
ഡെർബിയിൽ താമസിക്കുന്ന 38 കാരിയായ മാൻ, ഭർത്താവ് സുഖ്ജിത്ത് സിംഗിനെ കൊല്ലുന്നതിന് ദൃക്സാക്ഷിയായത് അവരുടെ മുത്തമകൻ ആയിരുന്നു. അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന ആ മകന്റെ മൊഴിയാണ് കേസ് തെളിയിക്കുന്നതിൽ സുപ്രധാന പങ്ക വഹിച്ചത്. സുഖ്ജിത് സിംഗിന്റെ ബാല്യകാല സുഹൃത്ത് ഗുർപ്രീത് സിംഗുമായി രമൺദീപ് പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇരുവരും ചേർന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇന്ത്യയിൽ ഒഴിവുകാലം ആഘോഷിക്കുവാൻ സുഖ്ജിത്ത് സിങ് കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു ഇത്.
2016-ൽ നടന്ന കൊലപാതകത്തിന്റെ പ്രധാന സാക്ഷിയായിരുന്നു ഇപ്പോൾ 17 വയസ്സുള്ള മകൻ അർജ്ജുൻ. തന്റെ അമ്മ ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ മുഖത്ത് തലയിണ വെച്ച് ശ്വാസം മുട്ടിക്കുന്നതും പിന്നീട് ഒരു ചുറ്റിക കൊണ്ട് തലക്കടിക്കുന്നതും, അവസാനം മരണം ഉറപ്പാക്കുന്നതിനായി കഴുത്ത് മുറിക്കുന്നതും കണ്ടെന്ന് അർജ്ജുൻ കോടതിയിൽ മൊഴിനൽകി.
സ്വന്തം പിതാവ്, അമ്മയുടെ കരങ്ങളാൽ കൊല്ലപ്പെടുകയും പിന്നീട് അതിന് സാക്ഷി പറയേണ്ടി വരികയും ജീവിതത്തിൽ അനുഭവിച്ചവർ ഏറെ ഉണ്ടാകില്ല എന്ന് മെയ്ൽ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അർജ്ജുൻ പറഞ്ഞു. ഇത്തരത്തിൽ ഒരു സംഭവം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ അതിന്റെ ഓർമ്മകളിൽ നിന്നും മുക്തി നേടാനാകുമോ എന്നും അർജ്ജുൻ ചോദിച്ചു. തനിക്ക് ധൈര്യം സംഭരിച്ചു പിടിച്ചു നിൽക്കേണ്ടി വന്നു എന്ന് പറഞ്ഞ അർജ്ജുൻ, താൻ ചെയ്ത കാര്യത്തിൽ സംതൃപ്തിയുണ്ടെന്നും അതുവഴി തന്റെ പിതാവിന് നീതി നേടിക്കൊടുക്കാനായി എന്നും പറഞ്ഞു.
ആ സ്ത്രീയെ അമ്മയായി കാണാൻ തനിക്കോ തന്റെ സഹോദരനോ ഇനി കഴിയില്ല എന്ന് പറഞ്ഞ അർജ്ജുൻ ഇനി മുതൽ അവരുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും പറഞ്ഞു. ഇന്ത്യൻ കോടതി വധശിക്ഷയാൺ്യൂ് രമൺദീപ് കൗറിന് വിധിച്ചിരിക്കുന്നത്. ആ സമയത്ത് അവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും അർജ്ജുൻ പറഞ്ഞു. അത് തന്നെ ഭയപ്പെടുത്തില്ല, മറിച്ച് തനിക്ക് വലിയ അളവിൽ ആശ്വാസവും സംതൃപ്തിയും പകരും എന്നും അർജ്ജുൻ പറയുന്നു.
അമ്മയ്ക്ക്, ഉത്തർപ്രദേശിലെ ഷാജഹാൻ ജില്ലാ കോടതി വധശിക്ഷ വിധിക്കുമ്പോൾ അർജ്ജുൻ യു. കെയിൽ ആയിരുന്നു. സുഖ്ജിത്തിനെ കൊല്ലാൻ ഉദ്ദേശിച്ച രാത്രിയിൽ, അത്താഴത്തിന് ആ കുടുംബത്തിലെ എല്ലാവർക്കും നൽകിയത് മയക്കുമരുന്ന് കലർത്തിയ ബിരിയാണിയായിരുന്നു. എന്നാൽ, അർജ്ജുൻ അത് കഴിച്ചിരുന്നില്ല. അതാണ് ഈ ക്രൂരകൃത്യത്തിന് അർജ്ജുനെ സാക്ഷിയാക്കിയത്. ഒരു ശബ്ദം കേട്ട് താൻ ഉണർന്നപ്പോൾ അമ്മ അച്ഛനെ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിക്കുകയായിരുന്നു എന്ന് അർജ്ജുൻ പറയുന്നു.അതിനു ശേഷം ഗുരുപ്രീത് അച്ഛന്റെ തലയിൽ ഒരു ചുറ്റികകൊണ്ട് അടിച്ചു.
ഇനിയും മരിച്ചിട്ടില്ല എന്ന് ഗുർപ്രീത് പറയുന്നത് കേട്ടുവെന്ന് അർജ്ജുൻ പറയുന്നു. അതിനു ശേഷമായിരുന്നു അമ്മ ഒരു കത്തിയെടുത്ത് അച്ഛന്റെ കഴുത്ത് മുറിച്ചതെന്നും അർജ്ജുൻ പറയുന്നു. താൻ ഒച്ചയെടുക്കുകയോ, അവരെ തടയാൻ ശ്രമിക്കുകയോ ചെയ്താൽ അവർ തന്നെയും കൊല്ലുമെന്ന് ഭയന്നിരുന്നു. അതുകൊണ്ടു തന്നെ പുതപ്പിനുള്ളിൽ അനങ്ങാതെ കിടന്ന് ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയാവുകയായിരുന്നു.




