- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിങ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുവാനുള്ള സാധ്യതകൾ; യു കെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ; ബാങ്കിങ് സ്കാമിന് ഇരയാകാതെ കരുതിയിരിക്കുക
ദുബായ്: യു കെയിലെ സാംസങ്ങ്, ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർ തട്ടിപ്പിനിരയാകാനുള്ള സാധ്യതകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. യു കെയിൽ സാംസങ്ങ് ഗാലക്സി, ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ച് സൈബർ ക്രിമിനലുകളും, സ്‌കാമർമാരും, തട്ടിപ്പുകാരും ഇറങ്ങിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ബ്രസീൽ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഉള്ളവരെയും ഇവർ ലക്ഷ്യം വയ്ക്കുന്നുണ്ട്.
പ്രമുഖ സെക്യുരിറ്റി സ്ഥാപനമായ സിംപെരിയം പറയുന്നത് 61 രാജ്യങ്ങളിലെ 1,0 ൽ അധികം ബാങ്കിങ് ആപ്ലിക്കേഷനുകളെ ഉന്നംവയ്ക്കുന്ന 29 മാൽവെയർ ഫാമിലികളെ കണ്ടെത്തി എന്നാണ്. അതിൽ ഏറ്റവും പേടിക്കേണ്ട രാജ്യം അമേരിക്കയാണ്. ഇവിടെയുള്ള 109 ബാങ്കുകളെയാണ് ബാങ്കിങ് മാൽവെയറുകൾ ഉന്നം വച്ചിരിക്കുന്നത്. തൊട്ടു പുറകിലായി മാൽവെയറുകൾ ഉന്നം വെച്ച 48 ബാങ്കിങ് സ്ഥാപനങ്ങൾ ഉള്ള യു കെയും 44 ബാങ്കിങ് സ്ഥാപനങ്ങൾ ഉള്ള ഇറ്റലിയും ഉണ്ട്.
മൊബൈൽ ബാങ്കിങ് ഇപ്പോൾ അതീവ സുരക്ഷാ ഭീഷണി നേരിടുകയാണ്. വളരെയേറെ അപകടകരമായ നിലയാണ് ഇവിടെയുള്ളത്. ആഗോളാടിസ്ഥാനത്തിൽ തന്നെ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നേരെയുള്ള ഭീഷണി വർദ്ധിച്ചു വരികയാണെന്ന് സിംപെരിയം ചീഫ് സയന്റിസ്റ്റ് നിക്കോപറയുന്നു. പരമ്പരാഗത പ്രതിരോധ മാർഗ്ഗങ്ങളെ മറികടക്കാൻ അത്യാധുനിക മാൽവെയറുകൾക്ക് കഴിയുന്നു എന്നതാണ് ഇവയുടെ ഭീഷണി കൂടുതൽ ഗുരുതരമാകാൻ കാരണം.
ഇത് മറികടക്കുവാൻ മൊബൈൽ ആപ്ലിക്കേഷൻ സെക്യുരിറ്റി ലീഡർമാർ, ഓൺ ഡിവൈസ് പ്രൊട്ടക്ഷൻ മെക്കാനിസം സാധ്യമാക്കണം എന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. ഇതുവഴി, പെട്ടെന്ന് തന്നെ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം കണ്ടെത്താനും അത് തക്ക സമയത്ത് തടയുവാനും കഴിയുമെന്നും അവർ പറയുന്നു.
ഡിവൈസുകൾ, നെറ്റ്‌വർക്ക്, ആപ്ലിക്കേഷൻ എന്നിവൈടങ്ങളിലെല്ലാം തന്നെ റിയൽ ടൈം ഇൻസൈറ്റ് ലഭിക്കുകയാണെങ്കിൽ ഈ ഭീഷണി വലിയൊരു പരിധി വരെ തടയാനാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
മറുനാടന് ഡെസ്ക്